
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങൾ ഇന്നും തുടരും. രാഹുലിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകൾക്കും സാധ്യതയുണ്ട്. ഇതിനിടെ, രാഹുൽ മാങ്കൂട്ടത്തിൽ രാജിവെച്ചതോടെ യൂത്ത് കോൺഗ്രസിന് പുതിയ അധ്യക്ഷനെ
കണ്ടെത്താനുള്ള ചർച്ചകൾ സജീവമാണ്. രാഹുലിന്‍റെ രാജിയും അതിനുശേഷമുള്ള തുടര്‍ പ്രതിഷേധങ്ങളുമടക്കം നിരവധി വാര്‍ത്തകളാണ് ഇന്നും വരാനിരിക്കുന്നത്. അന്തരിച്ച പീരുമേട് എംഎൽഎ വാഴൂർ സോമന്‍റെ സംസ്കാരം ഇന്ന് നടക്കും. വണ്ടിപ്പെരിയാർ ടൗണ്‍ഹാളിലെ പൊതുദര്‍ശനത്തിനുശേഷം പഴയ പാമ്പന്നാറിലെ എസ്.കെ ആനന്ദൻ സ്മൃതിമണ്ഡപത്തിന് സമീപമായിരിക്കും സംസ്കാരം നടക്കുക.
രാജ്യാന്തര വാര്‍ത്തകളിൽ ഗാസയെ പൂർണക്ഷാമ ബാധിത പ്രദേശമായി അന്താരാഷ്ട്ര സംഘടന പ്രഖ്യാപിക്കുന്നതാണ് ഇന്നത്തെ പ്രധാന സംഭവം.യുഎൻ പിന്തുയുള്ള ഇന്റഗ്രേറ്റഡ് ഫുഡ് സെക്യൂരിറ്റി ഫേസ് ക്ലാസിഫിക്കേഷനാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തുക.
