നോർക്ക റൂട്ട്സ് പരിശീലന പരിപാടി ഇന്ന്
പത്തനംതിട്ട : പ്രവാസിക ൾക്കും തിരിച്ചെത്തിയ പ്രവാ സികൾക്കുമായി നോർക്കാ റൂ ട്ട്സും സംസ്ഥാന സർക്കാർ സ്ഥാപനമായ സെന്റർ ഫോർ മാനേജ്മെന്റ് ഡവലപ്പ്മെന്റും( സി.എം.ഡി) സംയുക്തമായി സംഘടിപ്പിക്കുന്ന എൻ.ഡി. പി.ആർ.ഇ.എം പരിശീലന പരിപാടി ഇന്ന് പത്തനംതി ട്ടയിൽ നടക്കും.
പങ്കെടുക്കാൻ താൽപര്യ മുള്ളവർ ശിൽപശാല നടക്കു ന്ന ഹെഡ് പോസ്റ്റ് ഓഫീസിന് എതിർവശത്തുളള വൈ. എം.സി.എ ഹാളിൽ രാവി ലെ 9.30 മുതൽ രജിസ്റ്റർ ചെ യ്യണം. തിരിച്ചെത്തിയ പ്രവാ
സികളുടെ പുനരധിവാസത്തി നായി സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ് വഴി നടപ്പാ ക്കുന്ന പദ്ധതിയാണ് നോർക്ക ഡിപ്പാർട്മെന്റ് പ്രോജക്ട് ഫോ ർ റിട്ടേൺഡ് എമിഗ്രൻസ് ( എൻ.ഡി.പി.ആർ.ഇ.എം) ഉ ചിതമായ സംരംഭങ്ങൾ തി രഞ്ഞെടുക്കുന്നതിനും പദ്ധ തി നടപ്പിലാക്കുന്നതിനാവ ശ്യമായ സാമ്പത്തിക, നിയ മ, മാനേജ്‌മെന്റ്റ് മേഖലകളെ സംബന്ധിച്ച മാർഗനിർദേശ ങ്ങൾ ലഭ്യമാക്കും.
വിശദ വിവരങ്ങൾക്ക് സെൻറർ ഫോർ മാനേജ്‌മെൻ്റ് ഡവലപ്പ്മെന്റ് ഹെൽപ്പ് ഡെ സ്ക്കിലെ 0471 2329738, +918078249505 എന്നീ നമ്പ റുകളിൽ (പ്രവൃത്തി ദിനങ്ങളി ൽ, ഓഫീസ് സമയത്ത്) ബന്ധപ്പെടാം.
രണ്ട് വർഷത്തിൽ കൂടുത ൽ വിദേശത്തു ജോലിചെയ്തു നാട്ടിൽ സ്ഥിരതാമസമാക്കിയ പ്രവാസി കേരളീയർക്ക് സ്വയം തൊഴിലോ സംരംഭങ്ങളോ ആരംഭിക്കുന്നതിനും നിലവിലുള്ളവയുടെ വിപുലീ കരണത്തിനും പ്രയോജന പ്പെടുന്നതാണ് എൻ.ഡി.പി. ആർ.ഇ.എം പദ്ധതി. താൽ പര്യമുള്ളവർക്ക് നോർക്ക റൂ ട്ട്സ് വെബ്സൈറ്റായ www. norkaroots.kerala.gov.in ടെ രജിസ്റ്റർ ചെയ്യാം. കൃത്യമാ
യ വായ്പാ തിരിച്ചടവിന് 15 ശ തമാനം മൂലധന സബ്‌സിഡി യും (പരമാവധി മൂന്നു ലക്ഷം രൂപ വരെ) മൂന്നു ശതമാനം പലിശ സബ്സിഡിയും (ആ ദ്യത്തെ നാലു വർഷം) എൻ. ഡി.പി.ആർ.ഇ.എം പദ്ധതി വഴി സംരംഭകർക്ക് ലഭിക്കും.
പദ്ധതി സംബന്ധിക്കുന്ന കൂടുതൽ വിവരങ്ങൾക്ക് 24 മണിക്കൂറും പ്രവർത്തിക്കു ന്ന നോർക്ക ഗ്ലോബൽ കോ ൺടാക്ട് സെൻ്ററിൻ്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +918802012345 (വിദേശ ലൂത്തുനിന്നും, മിസ്സ്‌ഡ് കോൾ സർവീസ്) ബന്ധപ്പെടാം.
നോർക്ക റൂട്ട്സ് പരിശീലന പരിപാടി ഇന്ന്…
