മുംബൈയിലെ വിവിധ പ്രദേശങ്ങളിലുള്ള കഴിവുകൾ സംബന്ധിച്ച് പ്രതീക്ഷ ഫൗണ്ടേഷൻറെ ഈ വർഷത്തെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.
ആദിവാസി ക്ഷേമത്തിനായി അഹോരാത്രം പ്രവർത്തിക്കുന്ന വിവേക് പണ്ഡിറ്റ്, കൗൺസിലർ, എം പി, എം എൽ എ എന്നനിലയിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച മുതിർന്ന ബി ജെ പി നേതാവ് ഗോപാൽ ഷെട്ടി, ബാംബു കോർപ്പറേഷൻ ചെയർമാൻ പാഷ പട്ടേൽ എന്നിവർ അർഹരായി. സെപ്തംബർ 28 ന് ഞായറാഴ്ച രാവിലെ പത്തരയ്ക്ക് വസായ് ശബരിഗിരി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന ചടങ്ങിൽ പുരസ്ക്കാരങ്ങൾ വിതരണം ചെയ്യും.
പരിപാടി ബി ജെ പി കേരള സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രൻ ഭദ്രദീപം തെളിയിച്ച് ഉൽഘാടനം ചെയ്യും.
കേന്ദ്രമന്ത്രി ശ്രീപദ് നായിക്, പാൽഘർ എം പി ഡോ: ഹേമന്ത് സവ്ര, വസായ് എം എൽ എ സ്നേഹ ദുബെ പണ്ഡിറ്റ്, നല്ലസൊപ്പാര എം എൽ എ രാജൻ നായിക്, പാൽഘർ എം എൽ എ രാജേന്ദ്ര ഗാവിത്, ബോയ്സർ എം എൽ എ വിലാസ് തറെ, വിക്രം ഗഡ് എം എൽ എ ഹരിശ്ചന്ദ്ര ഭോയ്, ബി ജെ പി വിഭാഗ് ഉപാധ്യക്ഷൻ ഡി കൃഷ്ണകുമാർ, ബി ജെ പി തൃശൂർ സൗത്ത് ജില്ലാ പ്രസിഡണ്ട് ശ്രീകുമാർ കൊടുങ്ങല്ലൂർ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.
11 മണിക്ക് പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത് വേദിയിൽ നടക്കും.
സുമ പൊതുവാളും സംഘവും അവതരിപ്പിക്കുന്ന തിരുവാതിര, വോയ്സ് ഓഫ് ഖാർഘർ അവതരിപ്പിക്കുന്ന സംഗീത പരിപാടി എന്നിവ ഉണ്ടാകും.
ഓണ സദ്യയോടുകൂടി പരിപാടികൾ സമാപിക്കും.
