ദുൽഖറിന്റെ ലാൻഡ് റോവറും കസ്റ്റഡിയിൽ.
പൃഥ്വിരാജിന്റെ കൊച്ചി തേവരയിലെ വസതിയിലും തിരുവനന്തപുരത്തെ ഫ്ലാറ്റിലും ദുൽഖറിന്റെ കൊച്ചി ഇളംകുളത്തെയും പിതാവ് മമ്മുട്ടിയുടെ പനമ്പള്ളി ന ഗറിലെ വീട്ടിലും അമിത് ചക്കാലയ്ക്കലിന്റെ കടവന്ത്ര യിലെ വീട്ടിലുമായിരുന്നു പരിശോധന.
ദുൽഖറിന്റെ ലാൻഡ്റോവർഡിഫൻഡറും ലാൻഡ്ക്രൂസറും കസ്റ്റ ഡിയിലെടുത്തു.
പൃഥ്വിരാജിന്റെ ഡിഫൻഡറിന്റെ രേഖകൾ ഹാജരാക്കാൻ നിർദ്ദേശിച്ചു. നടൻമാരെയുൾ പ്പെടെ കസ്റ്റംസ് ചോദ്യം ചെയ്യും.
വാഹനം പൊളിച്ച് കടത്ത്
1 ഭൂട്ടാനിൽ നിന്ന് കുറഞ്ഞ വിലയ്ക്കു വാഹനങ്ങൾ വാങ്ങി പാർട്സുകളാക്കി വാനാതിർത്തി വഴി ഇന്ത്യയിൽ എത്തിക്കും
2 പിന്നീട് കൂട്ടിച്ചേർത്ത് കൂടിയ വിലയ്ക്ക് വിൽക്കും. ഇതിന് ഇടനിലക്കാരുണ്ട്.
3 ഭൂട്ടാൻ സ്വദേശികൾക്ക് കാറുമായി ഇന്ത്യയി ലേക്ക് വരാമെന്ന വ്യവസ്ഥയും ദുരുപയോഗം.
ഭൂട്ടാനിൽ നിന്ന് ആഡം ബരകാറുകളുൾപ്പെടെ വാഹനങ്ങൾ നികുതിയടയ്ക്കാതെ ഇന്ത്യ യിലെത്തിച്ച് വിറ്റെന്ന കേസിൽ സംസ്ഥാനത്ത് കസ്റ്റംസ് നടത്തി പരിശോധനയിൽ സി നിമാതാരങ്ങളും കുടുങ്ങി. നടന്മാ രായപൃഥ്വിരാജ്, ദുൽഖർ സൽമാൻ, അമിത് ചക്കാലയ്ക്കൽ എന്നിവരുടെ വസതികളിലടക്കമായിരു ന്നുപരിശോധന. ഇടനിലക്കാരി ൽ നിന്നും സെക്കൻഡ് ഹാൻഡ് ഷോറുമുകളിൽ നിന്നും വാങ്ങിയ വാഹനങ്ങളാണ് താരങ്ങളെ കടുക്കിയത്. ദുൽഖറിന്റെ വസതിയിൽ നിന്ന് രണ്ട് ആഡംബര കാറുകളും അമിത്തിന്റെ എട്ട് വാഹനങ്ങളും ഉൾപ്പെടെ 36 വാഹനങ്ങൾ പിടി ച്ചെടുത്തു. ഓപ്പറേഷൻ ‘നുംഖോർ ‘എന്നപേരിലായിരുന്നു പരിശോധന. ഭൂട്ടാനി ഭാഷയിൽ ഖോർ എന്നാൽ വാഹന മെന്നാണ്. ഭൂട്ടാൻ പട്ടാ ളം ഉപേക്ഷിച്ചതും വിന്റേജ് വിഭാഗത്തിൽ പ്പെട്ടതുമായ വാഹനങ്ങൾ കടത്തിക്കൊ ണ്ടുവന്ന് വിൽക്കുന്ന സംഘത്തെ പുട്ടുകയാ യിരുന്നു ലക്ഷ്യം. 25 ലക്ഷം രൂപയിലധികം നൽകിയാണ് വാഹനങ്ങൾ താരങ്ങളടക്കം സ്വന്തമാക്കിയത്. ഭൂട്ടാനിൽ നിന്നാ വാഹനങ്ങളെത്തിച്ച ഇടനിലക്കാരുടെയും സെക്കൻഡ് ഹാൻഡ് ഷോറുമുകളിൽ നിന്ന് വാഹനം വാങ്ങിയവരുടെയും വീടുകളിലടക്കം 35 ഇടങ്ങളിലായിരുന്നു പരിശോധന, കോഴിക്കോട്, മലപ്പുറം, എറണാകുളം, തൃശൂർ, തിരുവനന്തപുരം ജില്ലകളിൽ ഇന്നലെ രാവിലെ മുതൽ തുടങ്ങിയ പരിശോധന വൈകിട്ടുവരെ തുടർന്നു.
കോയമ്പത്തൂരിലെ വാഹന ക്കടത്ത് സംഘം മുഖേന എത്തിച്ച 150 മുതൽ 200വരെ വാഹനങ്ങൾ അനധികൃതമായി ഹിമാചൽ പ്രദേശിൽ രജിസ്റ്റർ ചെയ്ത് കേരളത്തിൽ എത്തി ച്ചെന്നായിരുന്നു കസ്റ്റംസിനു ലഭിച്ച വിവരം. ഇടനിലക്കാർ മുഖേന താരങ്ങളടക്കം വാഹനങ്ങൾ വാങ്ങിയെന്ന് ഉറപ്പാക്കിയ ശേഷമായിരുന്നു പരിശോധന.
വ്യാജരേഖക ൾ ചമയ്ക്കൽ, എം പരിവാഹൻ വെബ്സൈറ്റിൽ തിരുത്തൽ ങ്ങിയ കുറ്റങ്ങളും കസ്റ്റംസ് കണ്ടെത്തി. വിവരങ്ങൾ കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് കൈമാറുമെ തുടന്ന് കസ്റ്റംസ്പ്രിവൻ്റീവ് വിഭാഗം ക മ്മിഷണർ ഡോ.ടി. ടി പറഞ്ഞു.
