ദുൽഖറിനെ ചെന്നൈയിൽ നിന്നു വിളിച്ചുവരുത്തി ഇ.ഡി; വാഹനങ്ങളുമായി ബന്ധപ്പെട്ട വിവരം തേടി, ‘ഫെമ’ ലംഘനവും …

വാഹനക്കടത്തുമായി ബന്ധപ്പെട്ട് ചലച്ചിത്ര താരങ്ങളുടെ വസതികളിലടക്കം റെയ്‌ഡ് നടത്തുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടൻ ദുൽഖർ സൽമാനെ വിളിച്ചുവരുത്തി. ചെന്നൈയിലായിരുന്ന ദുൽഖർ ഉച്ചയോടെയാണു കൊച്ചിയിലെത്തിയത്. ദുൽഖറിൻ്റെ കൈവശമുള്ള വാഹനങ്ങളുമായി ബന്ധപ്പെട്ട പണമിടപാടുകളുടെ വിവരം ഇ.ഡി സംഘം തേടിയെന്നാണു വിവരം. കേസിൽ പ്രഥമദൃഷ്ട്യാ വിദേശനാണ്യ വിനിമയ നിയമത്തിന്റെ (ഫെമ) ലംഘനമുണ്ടെന്നതിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡി റെയ്‌ഡ് നടക്കുന്നത്. ദുൽഖറിൽ നിന്ന് കസ്‌റ്റംസ് നേര ^ 3 കാറുകൾ പിടിച്ചെടുത്തിരുന്നു.

രാവിലെ ഏഴുമണിയോടെ ദുൽഖറിന്റെ കടവന്ത്ര ഇളംകുളത്തുള്ള വീട്ടിലും പനമ്പിള്ളി നഗറിൽ മമ്മൂട്ടിയും കുടുംബവും താമസിച്ചിരുന്ന വീട്ടിലും ഇ.ഡി സംഘം എത്തിയിരുന്നു. പനമ്പിള്ളി നഗറിലെ വീടിനടുത്തുള്ള ഗരേജിൽ എട്ടോളം പഴയ വാഹനങ്ങൾ മാത്രമാണ് ഇപ്പോഴുള്ളത്. ദുൽഖറിനു പുറമെ പൃഥ്വിരാജ്, അമിത് ചക്കാലയ്ക്കൽ എന്നിവരു വീട്ടിലും ഇ.ഡി റെയ്‌ഡ് നടത്തിയിരുന്നു. നേരത്തേ കസ്‌റ്റംസ് പ്രിവൻ്റീവ് വിഭാഗം പരിശോധന നടത്തിയ 17 സ്‌ഥലങ്ങളിലാണ് ഇ.ഡി ഇന്ന് പരിശോധന നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *