ഓണം ആഘോഷിച്ച് മ്യൂണിക്കിലെ മലയാളികള്‍.

മ്യൂണിക്ക്: ജർമനിയിലെ പ്രധാന നഗരമായ മ്യൂണിക്കിലെ മലയാളികൾ ഓണം ആഘോഷിച്ചു. കേരള സമാജം മ്യൂണിക്ക് സംഘടിപ്പിച്ച ഓണാഘോഷത്തിൽ ആയിരത്തിലധികം ജർമൻ മലയാളികളാണ് പങ്കെടുത്തത്. മ്യൂണിക്ക് നഗരത്തിലെ ഇന്ത്യ കോൺസുലേറ്റ് കൗൺസൽ അമീർ ബഷീർ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു.

വുമൻസ് ഇൻ മ്യൂണിക്ക് അവതരിപ്പിച്ച 164 പേർ പങ്കെടുത്ത 10 മിനിട്ട് നീണ്ടുനിന്ന മെഗാ തിരുവാതിരയായിരുന്നു ഓണാഘോഷത്തിലെ പ്രധാന ആകർഷണം. രണ്ടര മാസത്തെ തയ്യാറെടുപ്പിലൂടെയാണ് മെഗാ തിരുവാതിര യാഥാർത്ഥ്യമായത്. വിഭവ സമൃദ്ധമായ സദ്യയും പങ്കെടുത്തവർക്കായി സംഘാടകരൊരുക്കി. ജർമനിയിലെ കലാസാംസ്കാരിക കൂട്ടായ്മയായ സംസ്‌കാര അവതരിപ്പിച്ച ചെണ്ടമേളത്തോട് കൂടിയാണ് കലാപരിപാടികൾ തുടങ്ങിയത്.

കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികൾ, വടംവലി എന്നിവയും ആവേശകരമായി. 1969-ൽ തുടങ്ങിയ മ്യൂണിക്ക് കേരള സമാജം ഔദ്യോഗികമായി രജിസ്റ്റർ ചെയ്യപ്പെട്ടത് 2002-ലാണ്. വിഷു, ഈസ്റ്റർ, റമദാൻ, ക്രിസ്തുമസ് . മറ്റ് കലാ സാംസ്‌കാരിക ർത്തനങ്ങളും കാലങ്ങളായി കേരള സമാജം മ്യൂണിക്ക് സംഘടിപ്പിക്കാറുണ്ട്.

Mega Thuruvathira
Dance by Ashwathi

Leave a Reply

Your email address will not be published. Required fields are marked *