തിരുവനന്തപുരം/കൊച്ചി: ഒരു ഗ്രാമത്തെയാകെ കണ്ണീരി ലാഴ്ത്തി മടങ്ങിയ അമൽ ബാബു (25) ഇനി നാലുപേരുടെ ജീവനിൽ തുടിക്കും. കൂട്ടുകാരുടെ ജീവനായിരുന്ന അമലിൻ്റെ ജീവൻ വാഹനാപകടത്തിലാണ് പൊലിഞ്ഞത്. ആഭ്യന്തരവകുപ്പിന്റെ ഹെലി കോപ്ടറിൽ തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിൽ എത്തിച്ച അമലിന്റെ ഹൃദയം പൊന്നാനി സ്വ ദേ ശി യാ യ 33കാരനിൽ ചേർത്തുവച്ചു. എറണാകുളം ലിസി ആശുപ ത്രിയിലായിരുന്നു ശസ്ത്രക്രിയ.
ജോലി കഴിഞ്ഞ് മടങ്ങുക യായിരുന്ന തിരുവനന്തപുരം മലയിൻകീഴ് തച്ചോട്ട്കാവ് സ്വ ദേശി അമൽ ബാബു സഞ്ചരിച്ച ബൈക്ക് 12ന് രാത്രിയാണ് കാറുമായി കൂട്ടിയിടിച്ചത്. ഗുരു തരമായി പരിക്കേറ്റ അമലിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ബുധനാഴ്ചമസ്തിഷ് ക മരണം സ്ഥിരീകരിച്ചു. തുടർന്ന് കുടുംബാംഗങ്ങൾ അവയവദാനത്തിന് സന്നദ്ധമായി. കരൾ,വൃക്കകൾഎന്നിവയും ദാനം ചെയ്തു. ഒരു വൃക്ക തിരുവനന്തപുരം സ ർക്കാർ മെഡിക്കൽ കോളേജി ലെ രോഗിക്കും മറ്റൊരു വൃക്കയും കരളും തിരുവന ന്തപുരം കിംസ് ആശു പത്രിയിലെ രോഗി കൾക്കുമാണ് നൽ കിയത്. തിരുവനന്തപുരം ഈഞ്ചയ്ക്ക ലിൽ സ്വകാര്യ കമ്പനിയിലെ ജീവന ക്കാരനായിരുന്നു അമൽ. അച്ഛൻ: എ.ബാ ബു (റിട്ട. എസ്.ഐ), അമ്മ: ഷിംല ബാബു. ആര്യ സഹോദരി. സംസ്കാരം ഇന്ന് നടക്കും.
അമലിന്റെ ജീവൻ ഇനി 4 പേരിൽ സ്പന്ദിക്കും.
