ന്യൂഡൽഹി അയോധ്യക്കേസിലെ വിധി അസാധുവായി പ്രഖ്യാപിക്കണമെന്ന ആവശ്യപ്പെട്ടുള്ള ഹർജി 5 ലക്ഷം രൂപ പിഴയിട്ടു ഡൽഹി ജില്ലാ കോടതി തള്ളി. നേരത്തേ ആവശ്യം തള്ളിയ സിവിൽ കോടതി 1 ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു. ഇതിനെതിരെ അഭിഭാഷകനായ മഹ്‌മൂദ് പ്രാച്ചയാണു ജില്ലാ കോടതിയെ സമീപിച്ചത്.
അയോധ്യക്കേസിൽ വിധിപറയും മുൻപ് ഭഗവാനോടു പ്രാർഥിച്ചിരുന്നുവെന്ന മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ പരാമർശമാണ് ഹർജിയിൽ ഉന്നയിച്ചത്. ഇതിന്റെയടിസ്ഥാനത്തിൽ വിധി അസാധുവായി പ്രഖ്യാപിക്കണമെന്നാണ് ആവശ്യപ്പെട്ടത്.
അയോധ്യക്കേസ് വിധി റദ്ദാക്കണമെന്ന ഹർജി തള്ളി, പിഴ 5 ലക്ഷം രൂപ…
