കരസേന, വ്യോമസേന, നാവികസേന എന്നിവയെ ഏകോപിപ്പിച്ചുകൊണ്ടുള്ള അതിഗംഭീരമായ ഒരു സംയുക്ത സൈനികാഭ്യാസത്തിനൊരുങ്ങുകയാണ് ഇന്ത്യ. ‘ത്രിശൂൽ ‘എന്ന് പേരിട്ടിരിക്കുന്ന ഈ അഭ്യാസം ഒക്ടോബർ 30 മുതൽ നവംബർ 10 വരെ രാജസ്ഥാൻ, ഗുജറാത്ത് അതിർത്തി മേഖലയിലാണ് നടക്കുന്നത്. അതിർത്തിയിലെ പ്രവർത്തന സജ്ജത നിലനിർത്താനുള്ള ഇന്ത്യയുടെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കം.
ഈ സൈനികാഭ്യാസത്തിന്റെ പശ്ചാത്തലത്തിൽ, വിമാനങ്ങൾക്ക് താത്കാലിക നിയന്ത്രണങ്ങളും സുരക്ഷാ ക്രമീകരണങ്ങളും സംബന്ധിച്ച് വ്യോമസേനാധികാരികളെയും പൈലറ്റുമാരെയും അറിയിച്ചുകൊണ്ട് NOTAM (Notice to Airmen) പുറത്തിറക്കി. ഇതിനു പിന്നാലെ, പാക്കിസ്ഥാന് മധ്യ-തെക്കൻ വ്യോമപാതകളിൽ ചിലത് ഒക്ടോബർ 28-29 തീയതികളിൽ അടച്ചുകൊണ്ട് നോട്ടീസ് പുറത്തിറക്കിയത് ശ്രദ്ധേയമായി. പാക്കിസ്ഥാൻ ഔദ്യോഗികമായി കാരണം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ഇന്ത്യയുടെ വൻ സൈനികാഭ്യാസവുമായി ഇതിന് ബന്ധമുണ്ടെന്നാണ് നിരീക്ഷകർ കരുതുന്നത്.
ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ
ഈ വർഷം മേയിൽ നടന്ന ‘ഓപ്പറേഷൻ സിന്ദൂർ’ (Operation Sindoor) എന്ന സൈനിക നീക്കത്തിലൂടെ പാക്കിസ്‌ഥാനിലെയും അധിനിവേശ പ്രദേശങ്ങളിലെയും ഭീകര കേന്ദ്രങ്ങളെ ഇന്ത്യ ഓപ്പറേഷന് ശേഷം, അതിർത്തികളിൽ സൈനികാഭ്യാസങ്ങൾക്കായി ഇരു രാജ്യങ്ങളും NOTAM പുറത്തിറക്കുന്നത് പതിവായ ‘നിഴൽയുദ്ധ’ത്തിന്റെ ഭാഗമാണ്. രാജസ്ഥാൻ, ഗുജറാത്ത് മരുഭൂമി മേഖലകളിലാണ് ‘ ‘ത്രിശൂൽ’ നടക്കുന്നത്.
രാജ്‌നാഥ് സിങ് ഥാർ ശക്തി’ നിരീക്ഷിച്ചു
‘ത്രിശൂലി’ന് മുന്നോടിയായി ഇന്ത്യൻ കരസേനയുടെ ‘ഥാർ ശക്തി’ (Thar Shakti) എന്ന സൈനികാഭ്യാസം പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് സന്ദർശിച്ചിരുന്നു. രാജസ്ഥാൻ അതിർത്തിക്കടുത്ത് നടന്ന അഭ്യാസപ്രകടനത്തിൽ പങ്കെടുത്ത സൈനികരുടെ ധീരതയെയും വൈദഗ്ധ്യത്തെയും മന്ത്രി പ്രകീർത്തിച്ചു.
Courtesy: Manorama online
