കോട്ടാറ്റ് പാടശേഖരത്തിൽ നീലക്കോഴികളുടെ ശല്യത്തെ തുടർന്ന് നെൽകൃഷി വൈകുന്നു�.
ചാലക്കുടി: നീലക്കോഴികളുടെ ശല്യം രൂക്ഷമായ തോടെ പടിഞ്ഞാറേ ചാലക്കുടി കോട്ടാറ്റ് പാട ശേഖരത്തിൽ നെൽകൃഷിയിറക്കാൻ വൈകു ന്നു. പാടശേഖരത്തിലെ കുളങ്ങളിലും അതോട് ചേർന്ന തോടുകളിലും ഗർത്തങ്ങളിലും വളരു ന്ന കാട്ടുപടർപ്പുകളിൽ കൂടു കൂട്ടി പാർക്കുകയാ ണ് നീലക്കോഴികൾ. അവയെ തുരത്തിയില്ലെങ്കി ൽ പുതുതായി നടുന്ന നെൽച്ചെടികൾ വെട്ടിന ശിപ്പിക്കും.
റേഷൻ വിതരണത്തിൽ ഗുരുതര വീഴ്ച ഉണ്ടായതായി വിജിലൻസ് കമ്മിറ്റി കണ്ടെത്തിയിട്ടുണ്ട്�.
ചാലക്കുടി: ചാലക്കുടി താലൂക്ക് സപ്ലൈ ഓഫീസിന് കീഴിലുള്ള റേഷൻ കടകളിലേക്ക് റേഷൻ എത്തിക്കുന്നതിൽ ഗുരുതരമായ വീഴ്ച വരുന്നതായി റേഷൻ വിതരണവുമായി ബന്ധപ്പെട്ട വിജിലൻസ് കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു.
ഓരോ മാസവും പതിനഞ്ചാം തീയതിക്കകം റേഷൻ കടയിൽ എത്തിക്കേണ്ട അരിയും മറ്റ് ഭക്ഷ്യ സാധനങ്ങളും മാസാവസാനത്തോടെയാണ് റേഷൻ കടകളിലേക്ക് എത്തിക്കുന്നത്. ഇതുമൂലം ജനങ്ങൾക്ക് റേഷൻ നൽകുന്നതിൽ വലിയ കാലതാമസം വരുന്നു.
ഇക്കാര്യത്തിൽ ബന്ധപ്പെട്ട അധികാരികൾ അടിയന്തിരമായി ഇടപെടണമെന്നും വിതരണം കാലതാമസം ഇല്ലാതെ റേഷൻ വിതരണമ നടത്തണമെന്നും വിജിലൻസ് കമ്മിറ്റി ആവശ്യപ്പെട്ടു.
ചാലക്കുടി താലൂക്ക് സപ്ലൈ ഓഫിസിന് കീഴിൽ വരുന്ന 189 റേഷൻ കടകളിലേക്ക് റേഷൻ എത്തിക്കുന്നതിൽ കരാറുകാരൻ കാണിക്കുന്ന അലംഭാവവും ധിക്കാരപരമായ നടപടികളും റേഷൻ വിതരണത്തെ കാര്യമായി ബാധിക്കുന്നുണ്ടെന്നും ഇത് തുടരാൻ കഴിയില്ലെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി.
നവീകരിച്ച ചാലക്കുടി റെയിൽവേ സ്റ്റേഷൻ ഉദ്ഘാടനം വൈകുന്നു�.
ചാലക്കുടി: അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച ചാലക്കുടി റെയിൽവേ സ്റ്റേഷൻ ഉദ്ഘാടനം വൈകുന്നു. ആഗസ്റ്റിൽ തുറന്നുകൊടുക്കുമെന്ന് പറഞ്ഞിരുന്നത് സെ പ്റ്റംബറിലേക്ക് നീട്ടി. ശേഷം ഒക്ടോബറിലേക്ക് മാറ്റി.
വീണ്ടും നീളുമെന്നാണ് ഇപ്പോഴത്തെ സൂചന. ന വീന രീതിയിലുള്ള കവാടങ്ങൾ നിർമിച്ച് ചാല കുടൈിറയിൽവേ സ്റ്റേഷൻ്റെ മുഖച്ഛായ മാറ്റുന്ന രീതിയിലാണ് നവീകരണങ്ങൾ നടക്കുന്നത്. ര ണ്ടു വർഷത്തിലേറെയായി നിർമാണ പ്രവർത്ത നങ്ങൾ നടന്നുവരികയായിരുന്നു.
അമൃത് ഭാരത് സ്റ്റേഷൻ പദ്ധതി പ്രകാരമുള്ള ചാ ലക്കുടി റെയിൽവേ സ്റ്റേഷൻ നവീകരണം ഒരു വ ർഷം കൊണ്ട് പൂർത്തിയാക്കാനാണ് ആദ്യം ല ക്ഷ്യമിട്ടിരുന്നത്. 4.5 കോടി രൂപയാണ് തുടക്ക ത്തിൽ നവീകരണത്തിന് അനുവദിച്ചിരുന്നത്. പി ന്നീട് ഒരു കോടിയിലേറെ കൂടുതലായി അനുവദി 240.
പ്ലാറ്റ് ഫോമിലെ മേൽക്കൂര മാറ്റൽ, സീലിങ് സ്ഥാ പിക്കൽ, വിശ്രമമുറികളുടെ നവീകരണം, ശൗചാ ലയ നിർമാണം, പാർക്കിങ് സൗകര്യം ഏർപ്പെടു ത്തൽ തുടങ്ങിയ ജോലികൾ പൂർത്തീകരിച്ചിട്ടു ണ്ട്. യാത്രക്കാർക്കുള്ള ഇരിപ്പിടങ്ങളും മാറ്റി. ടി ക്കറ്റ് കൗണ്ടർ മോടി പിടിപ്പിച്ചു. മുൻ ഭാഗത്തെ ഓട്ടോ, ടാക്സി പാർക്കിങ് മാറ്റി, പകരം യാത്ര ക്കാരുടെ വാഹന പാർക്കിങ് മേൽക്കൂരക്ക് അക ത്താക്കി. പുതിയ എൽഇഡി ഡിസ്പ്ലേ ബോർ ഡുകൾ സ്ഥാപിച്ചു.
അതേ സമയം നവീകരണം സംബന്ധിച്ച് പരാ തികളും ഉണ്ട്. ഒന്നാം നമ്പർ പ്ലാറ്റുഫോമിൽനി ന്ന് രണ്ടാം നമ്പറിലേക്കും മൂന്നാം നമ്പറിലേ ക്കും വയോധികരായ യാത്രക്കാർക്ക് അടക്കം സഞ്ചരിക്കാൻ എസ്‌കലേറ്ററോ ലിസ്റ്റോ സ്ഥാ പിക്കണമെന്ന ആവശ്യം പരിഗണിക്കപ്പെട്ടില്ല.
കൊടുങ്ങല്ലൂർ, മാള തുടങ്ങിയ പടിഞ്ഞാറൻ മേ ഖലയിൽ നിന്നും കൊരട്ടി, മേലൂർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും അതിരപ്പിള്ളി, പരിയാരം, കോടശ്ശേരി തുടങ്ങിയ മലയോര മേഖലയിൽ നി ന്നും നിരവധി യാത്രക്കാർ ആശ്രയിക്കുന്ന സ്റ്റേ ഷനാണ് ചാലക്കുടി. ആവശ്യത്തിന് തീവണ്ടിക ൾ നിർത്തുന്നില്ലെന്ന പരാതിയുമുണ്ട്. ചെറിയ സ്റ്റേഷനുകളിൽ പോലും നിർത്തുന്ന പാലരുവി അടക്കമുള്ള തീവണ്ടികൾക്ക് സ്റ്റോപ്പില്ലെന്നത് ദ യനീയമാണ്. കൂടാതെ ചില ട്രെയിനുകൾ മടക്ക സ്റ്റോപ്പുകളും ഇല്ലാത്ത അവസ്ഥയുണ്ട്.
