ന്യൂഡൽഹി: രാജ്യത്തെ 140 കോടി ജനങ്ങൾക്കായി പുതിയ ആധാർ ആപ്പ് അവതരിപ്പിച്ച് യുണീക് ഐഡൻ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ). ആധാർ ആപ്പ് ലഭ്യമാകുന്നതോടെ ആധാർ കാർഡിന്റെ ഫോട്ടോകോപ്പി എല്ലായിടത്തും കൊണ്ടുപോകേണ്ട ആവശ്യമില്ല. നിലവിൽ ഗൂഗിൾ പ്ലേ സ്റ്റോർ, ആപ്പിൾ ആപ്പ് സ്റ്റോർഎന്നിവിടങ്ങളിൽ നിന്ന് ഈ സൗജന്യ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാം.
പുതിയ ആധാർ ആപ്പിൽ പുത്തൻ ഫീച്ചറുകൾ, മെച്ചപ്പെടുത്തിയ സുരക്ഷ, എളുപ്പത്തിലുള്ള ആക്‌സസ്, പൂർണ്ണമായും പേപ്പർ രഹിത അനുഭവം എന്നിവ ഉൾപ്പെടും. ആൻഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കൾക്ക് പുതിയ ആധാർ ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിനുള്ള ഒരു ലിങ്ക് ഉൾപ്പെടെ ആധാറിൻ്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ പങ്കുവെച്ചിട്ടുണ്ട്.
ഫേസ് ഡിറ്റക്ഷൻ സങ്കേതിക വിദ്യ ഉൾപ്പെടെ ബയോമെട്രിക് ലോക് സൗകര്യങ്ങളും, ക്യൂആർ കോഡ് അടിസ്ഥാനമാക്കിയുള്ള ഷെയറിങ് തുടങ്ങിയ സൗകര്യങ്ങളുമുണ്ട്. ഉപയോക്താവിൻ്റെ സുരക്ഷയും സ്വകാര്യതയും ഉറപ്പുവരുത്തുന്ന സാങ്കേതിക സുരക്ഷയോടെയാണ് ആപ്പ് തയ്യാറാക്കിയത്. ഒരു മൊബൈൽ ഫോണിൽ ഡൗൺലോഡ് ചെയ്യുന്ന ആപ്പിലൂടെ കുടുംബത്തിലെ അഞ്ച് പേരുടെ ആധാർ കൈകാര്യം ചെയ്യാൻ സാധിക്കും. എന്നാൽ എല്ലാ കാർഡും ഒരേ ഫോൺ നമ്പറിലായിരിക്കണം രജിസ്റ്റർ ചെയ്തിരിക്കേണ്ടത്.
ബാങ്കുകൾ, സർക്കാർ ഓഫീസുകൾ, സർവീസ് സെന്ററുകൾ എന്നിവിടങ്ങളിൽ പെട്ടെന്നുള്ള, പേപ്പർലെസ് വെരിഫിക്കേഷനുകൾക്കായി ആധാർ ക്യുആർ കോഡുകൾ ജനറേറ്റ് ചെയ്ത്, സ്കാൻ ചെയ്യാൻ സാധിക്കും. ഇന്റർനെറ്റ് കണക്ഷൻ ഇല്ലാതെ തന്നെ ആപ്പിലെ ആധാർ കാർഡ് ഉപയോഗിക്കാം. ആധാർ ഉപയോഗം ട്രാക്ക് ചെയ്യാനുള്ള അവസരമുണ്ട്
നിങ്ങൾക്ക് ഏത് വിവരമാണോ വെളിപ്പെടുത്തേണ്ടത് അത് മാത്രം പങ്കുവെക്കാൻ ഇവിടെ സാധിക്കും.
ഉദാഹരണത്തിന് നിങ്ങളുടെ പേര്, ഫോട്ടോ എന്നിവ മാത്രം ഷെയർ ചെയ്‌്, അഡ്രസ്, ജനനത്തിയ്യതി എന്നിവ മറച്ചു വെക്കണമെങ്കിൽ അത് സാധ്യമാണ്. ഇതിലൂടെ നിങ്ങളുടെ സ്വകാര്യത നിയന്ത്രിക്കാൻ സാധിക്കുന്നു. നി ങ്ങളുടെ ആധാർ എപ്പോൾ, എവിടെ, എങ്ങനെ ഉപയോഗിച്ചു എന്നത് ആപ്പിലെ ബിൽറ്റ്-ഇൻ ആക്ടിവിറ്റി ലോഗ് ഉപയോഗിച്ച് മനസ്സിലാക്കാം.
ഇത് അധിക സുരക്ഷിതത്ത്വം പ്രദാനം ചെയ്യുന്നു.
ആധാർ ആപ്പ് എങ്ങനെ ഡൗൺലോഡ് ചെയ്യാം:
ആൻഡ്രോയ്ഡ് ഫോണിൽ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും, ഐ ഫോണിൽ ആപ്പിൽ സ്റ്റോറിൽ നിന്നും ‘Aadhaar’ എന്ന് ടൈപ് ചെയ്ത് ആപ്പ് ഡൗൺലോഡ് ചെയ്യാം
ഡൗൺലോഡ് ചെയ്‌ത ശേഷം ഭാഷ തെരഞ്ഞെടുത്ത്, 12 അക്ക ആധാർ നമ്പർ നൽകുക
ഒടിപി വെരിഫൈ: ലിങ്ക് ചെയ്ത നമ്പറിലേക്ക് വരുന്ന ഒടിപി വഴി ആധാർ വെരിഫൈ ചെയ്യുക
ഫേസ് ഓഥന്റിഫിക്കേഷൻ:
മുഖം സ്കാൻ ചെയ്ത് ആധികാരികത ഉറപ്പാക്കൽ നിർബന്ധം. സുരക്ഷക്കായി ഇത് അനിവാര്യമാണ്
പിൻ സുരക്ഷ: ആറ് ഡിജിറ്റ് പിൻ സുരക്ഷ ഉറപ്പാക്കുക.
