ഡോ. ഉമർ നബിയുടെ പുൽവാമ കോയി ൽ ഗ്രാമത്തിലെ വീട് സുരക്ഷാസേ നതകർത്തു.

ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം സ്ഫോടനം നടത്തിയ ഡോ. ഉമർ നബിയുടെ പുൽവാമ കോയി ൽ ഗ്രാമത്തിലെ വീട് സുരക്ഷാസേ നതകർത്തു. വ്യാഴാഴ്ച അർദ്ധരാത്രി ക്കും ഇന്നലെ പുലർച്ചെയ്ക്കും ഇട യിലായിരുന്നു നിയന്ത്രിത സ്ഫോടനം. പഹൽഗാം ആക്രമണത്തിലെ ഭീകരരുടെ വീടുകളും ഇത്തരത്തിൽ തകർത്തിരുന്നു.

ജമ്മുകാശ്മീരിൽ 65ൽപ്പരം പാക് ഭീകരർ നുഴഞ്ഞുകയറി പ്രവർ ത്തിക്കുന്നുണ്ടെന്നഹസ്യാന്വേഷണ ഏജൻസികൾക്ക് വിവരം ലഭി ച്ചു. ജെയ്ഷെ മുഹമ്മദ്, ലഷ്കറെ ത്വ യ്ബഭീകരരാണെന്ന് നിഗമനം. ഡൽഹിസ്ഫോടനത്തിന് പിന്നാലെ 500ൽപ്പരം ഇടങ്ങളിൽ ജമ്മു കാശ്
മീർ പൊലീസ്റെയ്‌ഡ് നടത്തിയി രുന്നു. 600ൽപ്പരം പേരെ ചോദ്യം ചെയ്തു.

സ്ഫോടനത്തെ അനുകൂലിച്ച് സാമൂഹിക മാദ്ധ്യമങ്ങളിൽ പോ
സ്റ്റിട്ട 20ലധികം പേർ അസാമിൽ അറസ്റ്റിലായി. സ്ഫോടനപദ്ധതി കൾക്കായി വാങ്ങിയെന്ന് സംശ യിക്കുന്ന സ്വിഫ്റ്റ് ഡിസയർ കാറിനായി തെരച്ചിൽ തുടരുകയാണ്.

മറ്റൊരു ഡോക്ടറും കസ്റ്റഡിയിൽ

ഉത്തർപ്രദേശിലെ ഹാപുരിൽ നി ന്ന് ഡോ. ഫാറുഖ് അഹമ്മദ് ദറി നെയും കാൺപൂരിൽ നിന്ന് മെഡിക്കൽ വിദ്യാർത്ഥി അഹമ്മ ദ് ആരിഫ് മിറിനെയും ഭീകരവിരുദ്ധ സ്ക്വാഡ് കസ്റ്റഡിയിലെടുത്തു. ജമ്മു കാശ്മീർ സ്വദേശികളാണ്. അൽ ഫലാ യൂണിവേ ഴ്സിറ്റിയിലാണ് ഫാറുഖ് മെഡിക്കൽ പഠനം പൂർത്തിയാക്കിയത്. 2900 കിലോയിൽപ്പരം സ്ഫോട കവസ്തുക്കൾ പിടികൂടിയതിലെ പ്രതി ഡോ. ഷഹീൻ സയീദുമായി അഹമ്മദ് ആരിഫ്മിർ നിരന്തരം ആശയവിനിമയം നടത്തിയിരു ന്നതായി കണ്ടെത്തി.

Leave a Reply

Your email address will not be published. Required fields are marked *