ഉയർന്ന കാലറി ഭക്ഷണങ്ങൾ കഴിക്കുന്നത് നിർത്തിയാലും, പതിവായി വ്യായാമം ചെയ്താലും, ആഴ്ചയിൽ 3-4 തവണ വ്യായാമം ചെയ്താലും, പതിവായി 10000 ചുവടുകൾ നടന്നാലും ഒരു പ്രധാന കാര്യം ചെയ്യുന്നത് നിർത്തിയില്ലെങ്കിൽ നിങ്ങളുടെ ലക്ഷ്യങ്ങൾ നേടാൻ കഴിഞ്ഞേക്കില്ല.
ശരീരഭാരം കുറയ്ക്കുകയെന്നത് പലരെയും സംബന്ധിച്ചിടത്തോളം ഒരു വെല്ലുവിളി നിറഞ്ഞ പോരാട്ടമായിരിക്കും. അതിനായി ഒരാൾ അച്ചടക്കവും ആരോഗ്യകരമായ ശീലങ്ങളും സ്വീകരിക്കേണ്ടതുണ്ട്. ഉയർന്ന കാലറി ഭക്ഷണങ്ങൾ കഴിക്കുന്നത് നിർത്തിയാലും, പതിവായി വ്യായാമം ചെയ്താലും, ആഴ്ചയിൽ 3-4 തവണ വ്യായാമം ചെയ്താലും, പതിവായി 10000 ചുവടുകൾ നടന്നാലും ഒരു പ്രധാന കാര്യം ചെയ്യുന്നത് നിർത്തിയില്ലെങ്കിൽ നിങ്ങളുടെ ലക്ഷ്യങ്ങൾ നേടാൻ കഴിഞ്ഞേക്കില്ല: അത് മോശം ഉറക്ക രീതികളാണ്.
യുഎസ് ആസ്ഥാനമായുള്ള ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റും ഫങ്ഷണൽ മെഡിസിൻ ഡോക്ടറുമായ ഡോ.സഞ്ജയ് ഭോജ്രാജ് ഉറക്കക്കുറവ് കാരണം ശരീര ഭാരം കുറയ്ക്കാൻ ബുദ്ധിമുട്ട് നേരിടേണ്ടി വരുമെന്ന് ഇൻസ്റ്റഗ്രാം പോസ്റ്റിൽ വ്യക്തമാക്കി. ‘ശരീരഭാരം കുറയ്ക്കാനും കൂടുതൽ കാലം ജീവിക്കാനും നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ഇത് ചെയ്യുന്നത് നിർത്തുക’ എന്ന തലക്കെട്ടോടെയാണ് അദ്ദേഹം വീഡിയോ പോസ്റ്റ് ചെയ്തത്. കുറച്ച് ഭക്ഷണം കഴിക്കുകയും കൂടുതൽ വ്യായാമം ചെയ്യുകയും ചെയ്യുക എന്നതാണ് ആരോഗ്യകരമായ ശരീരഭാരം കുറയ്ക്കാനുള്ള താക്കോൽ എന്ന് താൻ പോലും കരുതിയിരുന്നു. എന്നാൽ, പിന്നീട് അത് മാത്രം പോരെന്ന് താൻ മനസിലാക്കിയതായും അദ്ദേഹം പറഞ്ഞു.
”ശരീര ഭാരം കുറയ്ക്കാൻ ലീൻ പ്രോട്ടീൻ കഴിക്കാനും, കാർഡിയോ ചെയ്യാനും, കാലറിയുടെ അളവ് ശ്രദ്ധിക്കാനും ഞാൻ പറയുമായിരുന്നു. എന്നാൽ, ഇതിനൊക്കെ ശേഷവും അവരിൽ മിക്കവർക്കും ശരീരഭാരം കൂടുകയും ക്ഷീണം അനുഭവപ്പെടുകയും പ്രായമാകുകയും ചെയ്തു,” അദ്ദേഹം പറഞ്ഞു. ശരീരഭാരം കുറയ്ക്കുന്നത് കാലറി മാത്രമല്ല, ഉപാപചയ വീക്കത്തെക്കുറിച്ചും കൂടിയാണെന്ന് കാർഡിയോളജിസ്റ്റ് പിന്നീട് മനസിലാക്കി. ഉറക്കക്കുറവ് കൊഴുപ്പ് സംഭരിക്കുന്ന അവസ്ഥയിലേക്ക് മാറുമോ?
“സമ്മർദത്തിലായ മെറ്റബോളിസമോ വീക്കമുള്ള ഹൃദയ സിസ്റ്റമോ ഉപയോഗിച്ച് നിങ്ങൾക്ക് അമിതമായി ഡയറ്റ് ചെയ്യാൻ കഴിയില്ല. അത് ശരിയാക്കിയ ശേഷം, ഭാരം കുറയാൻ തുടങ്ങി, ഹൃദയാരോഗ്യം ഗണ്യമായി മെച്ചപ്പെട്ടു. ഒരു ദിവസത്തെ മോശം ഉറക്കം, സംസ്കരിച്ച ‘ആരോഗ്യ’ ഭക്ഷണങ്ങൾ, ദൈനംദിന സമ്മർദ്ദം എന്നിവ കോർട്ടിസോളിനെയും ഇൻസുലിനെയും നിശബ്ദമായി എങ്ങനെ വർധിപ്പിക്കുന്നുവെന്ന് കാണിക്കുന്ന പുതിയ ഗവേഷണങ്ങൾ ഞാൻ കണ്ടെത്തി,” അദ്ദേഹം വെളിപ്പെടുത്തി.
അതിനാൽ, ആദ്യം വീക്കം കുറയ്ക്കുക, നല്ല ഉറക്കത്തിന് മുൻഗണന നൽകുക, ഹൃദയാരോഗ്യത്തിന് പ്രാധാന്യം കൊടുക്കുക. ഈ മൂന്നു കാര്യങ്ങളും ശരിയായ രീതിയിൽ ചെയ്യുമ്പോൾ 12 ആഴ്ചകൾക്കുശേഷം, കൊഴുപ്പ് കുറയുക, രക്തസമ്മർദം കുറയുക, ചെറുപ്പമായി കാണപ്പെടുക എന്നീ മാറ്റങ്ങൾ നിങ്ങൾക്ക് കാണാനാകുമെന്ന് അദ്ദേഹം പറഞ്ഞു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Courtesy: Indian express
