നിർമാണം തമിഴ്നാട്ടിൽ, വിൽപന അയൽ സംസ്ഥാനത്ത്; പ്രമുഖ ബ്രാൻഡിന്റെ പേരിലുള്ള 1.26 കോടിയുടെ വ്യാജനെയ്യ് …

ബെംഗളൂരു കർണാടക മിൽക്ക്

ഫെഡറേഷന്റെ (കെഎംഎഫ്) ബ്രാൻഡായ നന്ദിനിയുടെ പേരിൽ വിപണിയിലെത്തിക്കാൻ നിർമിച്ച 8,136 ലീറ്റർ വ്യാജ നെയ്യ് തമിഴ്‌നാട് പൊലീസ് പിടികൂടി. നാലുപേർ അറസ്റ്റിലായിട്ടുണ്ട്. തമിഴ്നാട്ടിലെ നിർമാണകേന്ദ്രത്തിൽനിന്ന് വ്യാജനെയ്യ് നിർമിക്കാൻ ഉപയോഗിച്ച യന്ത്രങ്ങൾ, നാല് വാഹനങ്ങൾ, 1.19 ലക്ഷം രൂപ, നെയ്യിൽ ചേർത്തിരുന പാമോയിൽ, വെളിച്ചെണ്ണ തുടങ്ങിയ വസ്തുക്കളും കണ്ടെടുത്തു. പിടികൂടിയ നെയ്യ് വിപണിയിൽ 1,26,95,200 വിലമതിക്കുന്നതുണ്.

നന്ദിനി നെയ്യ് വിതരണം ചെയ്യുന്ന തരത്തിലുള്ള കുപ്പികളിലും കവറുകളിലും നിറച്ചു വിറ്റിരുന്ന വ്യാജ നെയ്യ് നിർമിച്ചിരുന്നത് പാമോയിലും വെളിച്ചെണ്ണയും ചേർത്താണ്. തമിഴ്നാട്ടിൽ നിർമിച്ച് കർണാടകയിൽ വിറ്റഴിക്കുകയാണ്* ചെയ്തിരുന്നത്. നന്ദിനി നെയ്യ് എ വിശ്വസിപ്പിച്ചാണ് ഇത് മൊത്ത, ചില്ലറ വിൽപന കടകളിൽ എത്തിച്ചിരുന്നത്. സംഘത്തെക്കുറിച്ച് രഹസ്യ വിവരം ലഭിച്ച കർണാടക മിൽക്ക് ഫെഡറേഷന്റെ വിജിലൻസ് ടീമാണ് പൊലീസിന്റെ സഹായത്തോടെ അന്വേഷണം നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *