‘ട്രെയിനിൽ’നിന്ന് അഗ്നി പ്രൈം മിസൈല്‍ വിക്ഷേപണം വിജയം; പാകിസ്താനും ചൈനയും ദൂരപരിധിക്കുള്ളില്‍.

ന്യൂഡൽഹി: 2,000 കിലോമീറ്റർ ദൂരപരിധിയുള്ള അഗ്നി-പ്രൈം മിസൈൽ വിജയകരമായി വിക്ഷേപിച്ച് ഇന്ത്യ. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) ആണ് വിക്ഷേപണം നടത്തിയത്. പ്രത്യേകം രൂപകല്പനചെയ്‌ത റെയിൽ അധിഷ്ഠിത മൊബൈൽ ലോഞ്ചറിൽനിന്നുള്ള ഇത്തരത്തിലുള്ള ആദ്യ വിക്ഷേപണമാണിതെന്ന് രാജ്‌നാഥ്‌സിങ് പറഞ്ഞു. വിക്ഷേപണത്തിൽ പങ്കാളികളായ ഏജൻസികളെ മന്ത്രി അഭിനന്ദിച്ചു.

2,000 കിലോമീറ്റർ വരെ ദൂരപരിധിയുള്ളതാണ് അഗ്നി പ്രൈം മിസൈൽ. റെയിൽ പാളത്തിലൂടെ ചലിക്കുന്ന ലോഞ്ചറിൽനിന്ന് വിക്ഷേപിക്കാൻ കഴിയുന്ന കാനിസ്റ്ററൈസ്‌ഡ്‌ വിക്ഷേപണ സംവിധാനം വികസിപ്പിച്ചെടുത്ത രാജ്യങ്ങളുടെ പട്ടികയിലേക്ക് ഈ പരീക്ഷണപ്പറക്കലോടെ ഇന്ത്യയും ഇടംപിടിച്ചെന്ന് പ്രതിരോധമന്ത്രി കൂട്ടിച്ചേർത്തു. ഡിആർഡിഒ, സ്ട്രാറ്റജിക് ഫോഴ്സ് കമാൻഡ് (എസ്എഫി), സായുധസേന എന്നിവരാണ് വിജയകരമായ പരീക്ഷണ വിക്ഷേപണത്തിന് പിന്നിൽ പ്രവർത്തിച്ചത്.

സ്വന്തം ആവശ്യങ്ങൾക്കായി നിർമ്മിക്കുക എന്നത് മാത്രമല്ല, നൂതന സാങ്കേതികവിദ്യയുടെയും ഉയർന്ന നിലവാരമുള്ള ഉൽപ്പന്നങ്ങളുടെയും വിശ്വസനീയമായ ഉറവിടമായി ലോകത്തിനു മുന്നിൽ ഇന്ത്യയെ മാറ്റാൻ കഴിയുന്ന ത്തിൽ വികസിപ്പിക്കുക എന്നതാണ് 2 നിർഭർ ഭാരത് എന്ന ഇന്ത്യയുടെ കാഴ്ചപ്പാടെന്ന് രാജ്‌നാഥ് സിങ് പറഞ്ഞു.

ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന്റെ കോച്ചിൽനിന്നാണ് മിസൈൽ വിക്ഷേപണം നടത്തിയത്. 2000 കിലോമീറ്റർ ദൂരപരിധിയുള്ള മിസൈലിന് ചൈനയും പാകിസ്‌താനും കടന്നെത്താനാവും. റെയിൽ ശൃംഖലയിലൂടെ വലിയ തയ്യാറെടുപ്പുകൾ ഇല്ലാതെത്തന്നെ യഥേഷ്‌ടം കൊണ്ടുനടന്ന് വിന്യസിക്കാനാവുമെന്നതാണ് ഇതിന്റെ പ്രത്യേകത. അതിനാൽ ശത്രുവിന്റെ കണ്ണുവെട്ടിച്ച് കുറഞ്ഞ സമയത്തിനുള്ളിൽത്തന്നെ തിരിച്ചടി നൽകാൻ ഇതുവഴി സാധ്യമാവും.

Leave a Reply

Your email address will not be published. Required fields are marked *