കേന്ദ്രത്തോട് സുപ്രീംകോടതി :’ബില്ലുകൾ പിടിച്ചുവച്ചാൽ നോക്കി നിൽക്കണോ?’

ന്യൂഡൽഹി: നിയമസഭ പാസാ ക്കി അയയ്ക്കുന്ന ബില്ലുകൾ ഗ വർണർ പിടിച്ചുവച്ചാൽ നിസഹാ യതയോടെ സുപ്രീംകോടതിനോ ക്കി നിൽക്കണമെന്നാണോ പറയുന്നതെന്ന്കേന്ദ്രസർക്കാരിനോട് അഞ്ചംഗഭരണഘടനാബെഞ്ച്. ബില്ലുകളിൽ നടപടിയെടുക്കാതി രിക്കാൻ ഗവർണർക്ക് കഴിയുമെന്ന് കേന്ദ്രത്തിനു വേണ്ടി ഹാജരാ യ സോളിസിറ്റർ ജനറൽ തുഷാർ മേത്ത അറിയിച്ചപ്പോഴായിരുന്നു കോടതിയുടെ ചോദ്യം.

ഗവർണറിൽ നിക്ഷിപ്തമായ അധി കാരം പ്രയോഗിക്കാതെ ബില്ലുകളിൽ വർഷങ്ങളോളം തീരുമാന മെടുക്കാതെയിരുന്നാൽ അക്കാര്യം ജുഡിഷ്യൽ പരിശോധനയ് ക്ക് വിധേയമാക്കാൻ കഴിയില്ലേ. എത്ര ഉന്നത ഭരണഘടനാ പദ വിയാണെങ്കിലും അവരുടെ ഉത്ത രവാദിത്വം നിർവഹിച്ചില്ലെങ്കിൽ അതിൽ ഇടപെടാൻ കോടതിക്ക് അധികാരമില്ലേയെന്നും ചീഫ്‌ജ സ്റ്റിസ് ഗവായ് ചോദിച്ചു.

ബില്ലുകളിൽ തീരുമാനമെടുക്കാൻ രാഷ്ട്രപതിക്കുംഗവർണർക്കും സമയപരിധി നിശ്ചയിച്ച വിധിക്കു പി ന്നാലെ രാഷ്ട്രപതി സുപ്രീംകോടതിക്ക് അയച്ച റഫറൻസ് നിലനി
ൽക്കുമോയെന്നതിൽ വാദം കേൾ ക്കുകയായിരുന്നുവിശാലബെഞ്ച് വാദം കേൾക്കൽ 26ന് തുടരും.
ജുഡിഷ്യറിക്ക് പരിഹരിക്കാൻ കഴിയാത്ത ചില പ്രശ്‌നങ്ങളുമു ണ്ടെന്ന് സോളിസിറ്റർ ജനറൽ വാദിച്ചു. അവ രാഷ്ട്രീയ ജനാധിപത്യപ്രക്രിയയിലൂടെയാണ്‌ പരിഹരിക്കേണ്ടത്. ഗവർണർബില്ലുകളി ൽ അടയിരുന്നാൽ രാഷ്ട്രീയ പരിഹാരമുണ്ട്. സംസ്ഥാന സർക്കാരുകൾ ഓടി സുപ്രീംകോടതിയിലേ ക്കല്ല വരേണ്ടത്. മുഖ്യമന്ത്രിക്ക് രാ ഷ്ട്രപതിയെയും പ്രധാനമന്ത്രിയെയും കണ്ടവിഷയമുന്നയിക്കാം. പരാതിയുയർന്നാൽ ഗവർണറെ തിരികെ വിളിക്കാൻ കഴിയും. പു തിയ ആളെ നിയമിക്കാനുമാകും. എന്തുകൊണ്ടാണ് അവരെ വിശ്വ സിക്കാത്തത്.കോടതിക്ക് സമയപരിധിനി ശ്ചയിക്കാനാകില്ലെന്നും സോളി സിറ്റർ ജനറൽ പറഞ്ഞു. തങ്ങളുടെ മുന്നിൽ നാലു സംസ്ഥാനങ്ങ ളുടെ ഹർജിയുണ്ടെന്ന്ഇതിനോട് ചീഫ്ജസ്റ്റിസ്പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *