മറുനാടൻ മലയാളി ഉടമ ഷാജൻ സ്കറിയായ്ക്ക് മർദനമേറ്റു, പരുക്കേറ്റ ഷാജൻ സ്‌കറിയ ജില്ല ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടി.

തൊടുപുഴ: ഓൺലെെൻ ചാനൽ മറുനാടൻ മലയാളിയുടെ ഉടമ ഷാജൻ സ്കറിയയ്ക്ക് മർദനം. ഇന്ന് വൈകീട്ട് ഇടുക്കിയിലാണ് സംഭവം. വാഹനത്തിൽ പിന്തുടർന്നെത്തിയ സംഘം ഷാജനെ മർദിക്കുകയായിരുന്നു. ഒരു വിവാഹചടങ്ങിൽ പങ്കെടുത്ത് മടങ്ങുംവഴി മങ്ങാട്ട് കവലയിലാണ് ആക്രമണം നടന്നത്.

സംഭവസ്ഥലത്ത് സിസിടിവി ഉണ്ടെങ്കിൽ ദൃശ്യങ്ങൾ ശേഖരിച്ച് ആളുകളെ തിരിച്ചറിയാനുള്ള ശ്രമം ആരംഭിച്ചതായി തൊടുപുഴ പോലീസ് പറഞ്ഞു. ആക്രമണത്തിന് പിന്നിൽ സിപിഎമ്മാണെന്നും നിയമപരമായി എതിർക്കാൻ കഴിയാത്തതിനാൽ ചിലർ തങ്ങളെ ശാരീരികമായി നേരിടാൻ ശ്രമിക്കുന്നുണ്ടെന്നും ഷാജൻ സ്കറിയ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *