സുരേഷ് ഗോപിക്കെതിരെ കേസെടുക്കാനാവില്ലെന്ന് പോലീസ്……തെളിവുകളോ രേഖകളോ ഇല്ല.

.തൃശ്ശൂർ: ലോക്സസഭാ തിരഞ്ഞെടുപ്പിലെ വോട്ടർപട്ടിക ക്രമക്കേടിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയ്ക്കെതിരെ കേസെടുക്കില്ല. കേസെടുക്കാനുള്ള തെളിവുകളോ രേഖകളോ ഇല്ലെന്ന് പോലീസ് വ്യക്തമാക്കി. തൃശ്ശൂരിൽ സുരേഷ് ഗോപിയും കുടുംബവും വോട്ടർപട്ടികയിൽ പേരുചേർത്തതുമായി ബന്ധപ്പെട്ട് മുൻ എം.പി ടി.എൻ. പ്രതാപനാണ് പരാതി നൽകിയത്.

സുരേഷ് ഗോപിയും കുടുംബവും തൃശ്ശൂരിലേക്ക് വോട്ട് മാറ്റിയത് വ്യാജരേഖ ചമച്ചുകൊണ്ടാണെന്നും സത്യവാങ് മൂലം നൽകിയത് വ്യാജമായിരുന്നുവെന്നും തുടങ്ങിയ ആരോപണങ്ങൾ ഉന്നയിച്ചാണ് ടി.എൻ പ്രതാപൻ സിറ്റി പോലീസ് കമ്മിഷണർക്ക് പരാതി നൽകിയത്. പ്രാഥമികമായ അന്വേഷണം പൂർത്തിയാക്കിയ ശേഷമാണ് കേസെടുക്കാൻ സാധ്യമല്ലെന്ന നിലപാട് പോലീസ് അറിയിച്ചിരിക്കുന്നത്. പരാതിയിൽ ഉന്നയിച്ച കാര്യങ്ങൾ തെളിയിക്കത്തക്ക വിധത്തിലുള്ള രേഖകളോ തെളിവുകളോ ലഭിച്ചിട്ടില്ല എന്ന് പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *