എവിടെയെങ്കിലുമൊക്കെ പോകണമെന്ന് കരുതി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്തതിന് ശേഷം യാത്ര മുടങ്ങിയ അനുഭവം ഉണ്ടായിട്ടില്ലേ? ടിക്കറ്റ് ബുക്ക് ചെയ്തതിന് ശേഷം ഇനിയെന്ത് ചെയ്യണമെന്നറിയാതെ വിഷമിച്ചിരുന്ന അവസ്ഥയും പലർക്കും സംഭവിച്ചിരിക്കാം. എന്നാൽ അത്തരമൊരു പ്രതിസന്ധിയെ മറികടക്കാൻ യാത്രക്കാർക്ക് സൗകര്യമൊരുക്കിയിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ.
ദശലക്ഷക്കണക്കിന് യാത്രക്കാർ ദിവസവും യാത്ര ചെയ്തുകൊണ്ടിരിക്കുന്ന ഇന്ത്യൻ റെയിൽവേയിൽ പലപ്പോഴും യാത്രാടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാറുണ്ട്. എന്നാൽ, അപ്രതീക്ഷിതമായ സാഹചര്യങ്ങൾ കാരണം യാത്രകൾ മുടങ്ങിപ്പോകാറുമുണ്ട്. ചിലപ്പോൾ മറ്റൊരു ഡേറ്റിലേക്ക് യാത്ര മാറ്റിവെക്കേണ്ടി വരുന്ന സാഹചര്യവും ഉണ്ടാകാറുണ്ട്. സ്വാഭാവികമായും അത്തരം സാഹചര്യങ്ങളിൽ ഉയർന്നു വരുന്ന തികച്ചും ന്യായമായ ഒരു ചോദ്യമുണ്ട്. ട്രെയിൻ ടിക്കറ്റ് മറ്റൊരാൾക്ക് പേര് മാറ്റി കൈമാറാനാകുമോ? ഡേറ്റ് മാറ്റാൻ പറ്റുമോ?
ഇല്ല എന്നായിരിക്കും മിക്ക ആളുകളുടെയും ഉത്തരം. എന്നാൽ, അത്തരത്തിൽ പ്രയാസപ്പെട്ടിരിക്കുന്ന ആളുകൾക്ക് ആശ്വാസമേകിക്കൊണ്ട് ഒരു പ്രത്യേക വ്യവസ്ഥ ഇനി മുതൽ ഇന്ത്യൻ റെയിൽവേയിലുണ്ട്.
ബുക്ക് ചെയ്ത ടിക്കറ്റിലെ പേര് മാറ്റാൻ കഴിയും. അതിനായി ചില നിബന്ധനകൾ പാലിക്കേണ്ടതുണ്ട്. അടുത്ത കുടുംബാംഗങ്ങൾക്ക് മാത്രമാണ് ഇത്തരത്തിൽ ടിക്കറ്റ് കൈമാറാനാകുക. കൃത്യസമയത്ത് അതേ റെയിൽവേ കൗണ്ടറിൽ നിന്ന് തന്നെ ചെയ്യേണ്ടത് അനിവാര്യമാണ്. അല്ലാത്തപക്ഷം ടിക്കറ്റ് കൈമാറാനാകില്ല.ബുക്ക് ചെയ്ത ടിക്കറ്റിലെ പേര് മാറ്റാൻ കഴിയും. അതിനായി ചില നിബന്ധനകൾ പാലിക്കേണ്ടതുണ്ട്. അടുത്ത കുടുംബാംഗങ്ങൾക്ക് മാത്രമാണ് ഇത്തരത്തിൽ ടിക്കറ്റ് കൈമാറാനാകുക. കൃത്യസമയത്ത് അതേ റെയിൽവേ കൗണ്ടറിൽ നിന്ന് തന്നെ ചെയ്യേണ്ടത് അനിവാര്യമാണ്. അല്ലാത്തപക്ഷം ടിക്കറ്റ് കൈമാറാനാകില്ല.
നിയമപ്രകാരം, യാത്രയ്ക്ക് ഒരു മണിക്കൂർ മുമ്പെങ്കിലും പേര് മാറ്റാനുള്ള അഭ്യർഥന നടത്തിയിരിക്കണം. ഒരു ടിക്കറ്റിൽ ഒരിക്കൽ പേര് മാറ്റാൻ അനുവാദമുള്ളൂ. ടിക്കറ്റ് ബുക്ക് ചെയ്‌തതിനുശേഷം അവസാന നിമിഷത്തിൽ യാത്ര ചെയ്യാനാകാത്തവരെ സംബന്ധിച്ചിടത്തോളം ഇത് വലിയ ആശ്വാസമാണ്. നിബന്ധനങ്ങൾ പാലിച്ച് കുടുംബാംഗങ്ങൾക്ക് അവരുടെ സ്ഥാനത്ത് യാത്ര തുടരാം. ടിക്കറ്റ് വെയിറ്റിങ് ലിസ്റ്റിലോ ആർഎസി സ്റ്റാറ്റസിലോ ആണെങ്കിൽ പേര് മാറ്റാൻ കഴിയില്ല.
ഈ പ്രക്രിയ ഓൺലൈനായി നടത്താൻ കഴിയില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ടിക്കറ്റ് ഓൺലൈനായോ ഓഫ്ലൈനായോ ബുക്ക് ചെയ്തിട്ടുണ്ടെങ്കിൽ പോലും പേര് മാറ്റണമെന്നുണ്ടെങ്കിൽ യാത്രക്കാരൻ റെയിൽവേ റിസർവേഷൻ കൗണ്ടറിൽ പോകേണ്ടതുണ്ട്. പുതിയ യാത്രക്കാരനെ ചേർക്കുന്നതിനായി പേര് മാറ്റുന്നതിനുള്ള അപേക്ഷാ ഫോം പൂരിപ്പിക്കുമ്പോൾ കൗണ്ടറിൽ ടിക്കറ്റിന്റെ പ്രിന്റൗട്ട് നൽകേണ്ടതുമുണ്ട്.
യാത്ര മുടങ്ങിപ്പോയ ആളിൻ്റെയും പുതിയ യാത്രക്കാരന്റെറെയും ഫോട്ടോയോടുകൂടിയ ആധാർ കാർഡ്, പാൻ കാർഡ് അല്ലെങ്കിൽ വോട്ടർ ഐഡി പോലുള്ള തിരിച്ചറിയൽ രേഖകളും സമർപ്പിക്കണം.
ട്രെയിൻ ടിക്കറ്റിലേ ഡേറ്റ് മാറ്റാൻ കഴിയുമോ?
ടിക്കറ്റുകളിലെ യാത്ര ചെയ്യുന്ന ഡേറ്റും ഇനി മാറ്റാൻ കഴിയും. ഓൺലൈൻ ടിക്കറ്റുകൾക്ക് ഇത് സാധ്യമല്ല. ട്രെയിൻ പുറപ്പെടുന്നതിന് 48 മണിക്കൂറിന് മുമ്പെങ്കിലും റിസർവേഷൻ കൗണ്ടറിൽ എത്തിയാൽ മാത്രമാണ് ഡേറ്റ് മാറ്റാൻ കഴിയുകയുള്ളു. ഒറിജിനൽ ടിക്കറ്റും കൂടെ ഡേറ്റ് മാറ്റാനുള്ള അപേക്ഷയും നൽകണം. ശേഷം യാത്ര ചെയ്യാനുള്ള പുതിയ ഡേറ്റും നൽകുക. ഈ ക്രമീകരണങ്ങൾ നടത്തിയാൽ പുതിയ ഡേറ്റിലുള്ള ടിക്കറ്റ് ലഭിക്കും. ആർ എ സി ടിക്കറ്റുകൾക്കോ സ്ഥിരീകരിച്ച ടിക്കറ്റുകൾക്കോ മാത്രമാണ് ഡേറ്റ് മാറ്റാൻ കഴിയുള്ളൂ.
