സുപ്രീംകോടതിയിൽ ചീഫ്‌ജ സ്റ്റിസ് ബി.ആർ. ഗവായിക്കു നേ രേ ഷൂ വലിച്ചെറിയാൻ ശ്രമം.

ന്യൂഡൽഹി: രാജ്യത്തിന് കളങ്കമാ യി സുപ്രീംകോടതിയിൽ ചീഫ്‌ജ സ്റ്റിസ് ബി.ആർ. ഗവായിക്കു നേ രേ ഷൂ വലിച്ചെറിയാൻ ശ്രമം.

71 വയസുള്ള അഭിഭാഷകൻ രാകേഷ് കിഷോറാണ് ഈ നീചപ്രവൃത്തി കാട്ടിയത്. ‘സനാതനധർമ്മത്തെ അപമാനിക്കുന്നത് ഹി ന്ദുസ്ഥാൻ സഹിക്കില്ല’ എന്ന് ആ ക്രോശിച്ചുകൊണ്ടാണ് ഇതിനു മുതിർന്നത്.

രാവിലെ 11.30ന് ചീഫ് ജസ്റ്റിസും മലയാളി ജഡ്‌ജി കെ. വിനോ ദ് ചന്ദ്രനും ഉൾപ്പെട്ട ബെഞ്ച് സിറ്റിംഗ് ആരംഭിച്ചതിനു തൊട്ടുപിന്നാലെയാണ് സംഭവം.

കേസുകൾ വേഗത്തിൽ ലിസ്റ്റ് ചെയ്യാൻ അഭിഭാഷകർ മെൻഷനിംഗ് നടത്തുന്നതിനിടെ രാകേഷ് കിഷോർ ഡയസിനു മുന്നിലേക്ക് നീങ്ങി. ഷൂ ഊരി ചീഫ്‌ജസ്റ്റിസിനു നേർക്ക് എറിയാൻ ആഞ്ഞതും സുരക്ഷാജീവനക്കാർ പിടികൂടി.

മദ്ധ്യപ്രദേശ് ഖജുരാഹോ ജാവ രി ക്ഷേത്രത്തിലെ തല തകർ ന്ന നിലയിലുള്ള വിഷ്‌ണു വിഗ്രഹത്തെ പൂർവസ്ഥിതിയിലേക്ക് കൊണ്ടുവരണമെന്ന ഹർജി കഴിഞ്ഞമാസം പരിഗണിക്കവേഗ വായ്നടത്തിയപരാമർശം വിവാദമായിരുന്നു. ഭഗവാൻ വിഷ്ണു വിന്റെ കടുത്ത വിശ്വാസിയല്ലേ? അവിടെ പോയി പ്രാർത്ഥിക്കൂ.പരാതി പറയൂവെന്നായിരുന്നു ഹർജിക്കാരനായ രാകേഷ്‌ദലാലിനോട് നടത്തിയ പരാമർശം. എല്ലാ മതങ്ങളെയും ബഹുമാനിക്കുന്ന വ്യക്തിയാണ് താനെന്ന് ചീഫ്ജസ്റ്റിസ്പിന്നീട്‌ വിശദീകരി ച്ചു. ഗവായിയുടെ പരാമർശമാണ് തന്നെ പ്രകോപിച്ചതെന്ന് അഭി ഭാഷകൻ പൊലീസിന് മൊഴി നൽകിയതായാണ് സൂചന.

അഭിഭാഷകനെതിരെ കേസ് വേണ്ടെന്ന് ഗവായി നിലപാ ട്എടുത്തു. നടപടികൾ വേണ്ട ന്ന് സുപ്രീംകോടതി രജിസ്ട്രാർ ജനറൽ അറിയിച്ചതിനെ തുട ർന്ന് പൊലീസ് വിട്ടയച്ചു. ഷൂസ് അടക്കം തിരിച്ചുകൊടുത്തു.

എന്നാൽ, ബാർ കൗൺസിൽ ഒഫ് ഇന്ത്യ അഭിഭാഷകനെ സസ്പെൻഡ്‌ ചെയ്തു. ഇതു പിൻവ ലിക്കുന്നതുവരെ പ്രാക്ടീസ്‌ചെയ്യാൻ കഴിയില്ല.

സുപ്രീംകോടതി അഡ്വക്കേറ്റ്സ് ഓൺ റെക്കാഡ് അസോസിയേഷൻ, ബാർ അസോസിയേഷൻ, ഓൾ ഇന്ത്യ ലായേഴ്‌സ് യൂണിയൻ, ഇന്ത്യൻ നാ ഷണൽ കോൺഗ്രസ്, സി.പി. എം തുടങ്ങിയ സംഘടനകൾ അപലപിച്ചു. ദളിത് കുടുംബ പ ശ്ചാത്തലമുള്ള ബുദ്ധമത വി ശ്വാസിയാണ് ഗവായ്.

Leave a Reply

Your email address will not be published. Required fields are marked *