‘സൺഷൈൻ വൈറ്റമിൻ’ എന്നറിയപ്പെടുന്ന വൈറ്റമിൻ ഡി ആരോഗ്യകരമായ രോഗപ്രതിരോധ സംവിധാനത്തിനും മികച്ച മാനസികാവസ്ഥയ്ക്കും അനിവാര്യമാണ്. എന്നാൽ, അമിതമായ അളവിൽ വൈറ്റമിൻ ഡി സപ്ലിമെന്റുകൾ കഴിക്കുന്നുണ്ടെങ്കിൽ ജാഗ്രത പാലിക്കണം. ശരീരത്തിൽ ഈ വൈറ്റമിന്റെ അളവ് വർധിക്കുന്നത് വൈറ്റമിൻ ഡി ടോക്‌സിസിറ്റി അഥവാ ഹൈപ്പർവൈറ്റമിനോസിസ് ഡി എന്ന അവസ്ഥയ്ക്ക് കാരണമായേക്കാം. ഇത് രക്തത്തിലെ കാൽസ്യത്തിൻ്റെ അളവ് വർധിപ്പിക്കുകയും വൃക്കകൾ, ഹൃദയം, തലച്ചോറ് എന്നിവയെ ബാധിക്കുകയും ചെയ്യുന്നു.
എന്താണ് വൈറ്റമിൻ ഡി ടോക്സിസിറ്റി?
ദീർഘകാലം അമിതമായി സപ്ലിമെന്റുകൾ കഴിക്കുന്നത് ശരീരത്തിൽ വൈറ്റമിൻ ഡി അടിഞ്ഞുകൂടാൻ ഇടയാക്കും. സൂര്യപ്രകാശത്തിൽ നിന്നോ ഭക്ഷണത്തിൽ നിന്നോ വൈറ്റമിൻ ഡി ടോക്‌സിസിറ്റി ഉണ്ടാകില്ല. മാസങ്ങളോ വർഷങ്ങളോ ആയി ഉയർന്ന ഡോസിലുള്ള സപ്ലിമെന്റുകൾ എടുക്കുമ്പോഴാണ് ഈ വിഷയമുണ്ടാകുന്നത്. വൃക്കസംബന്ധമായ പ്രശ്നങ്ങളോ ഉപാപചയപരമായ തകരാറുകളോ ഉള്ളവരിൽ ഇത് രൂക്ഷമായേക്കാം.
അപകടസാധ്യതകൾ
ഹൃദയം, രക്തക്കുഴലുകൾ, ശ്വാസകോശം തുടങ്ങിയ അവയവങ്ങളിൽ കാൽസ്യം അടിഞ്ഞുകൂടിയേക്കാം. അത് അവയുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും ചെയ്യാം.
രക്തത്തിൽ കാൽസ്യത്തിൻ്റെ അളവ് ഗുരുതരമായി കൂടുന്നത് വൃക്കകളുടെ ആരോഗ്യത്തെ ബാധിക്കും.
അസ്ഥികളുടെ ആരോഗ്യത്തിന് വൈറ്റമിൻ ഡി അത്യാവശ്യമാണെങ്കിലും, ഇതിന്റെ അളവ് കൂടുന്നത് കാൽസ്യത്തിന്റെ്റെ സന്തുലിതാവസ്ഥയെ ബാധിക്കും.
ലക്ഷണങ്ങൾ
ദഹനസംബന്ധമായ പ്രശ്‌നങ്ങളും വിശപ്പില്ലായ്‌മയും: ഓക്കാനം, ഛർദ്ദി, വിശപ്പില്ലായ്‌മ, വയറുവേദന, മലബന്ധം.
മൂത്രാശയ, വൃക്ക സംബന്ധമായ പ്രശ്നങ്ങൾ: ഇടയ്ക്കിടെയുള്ള
മൂത്രമൊഴിക്കൽ, അമിതമായ ദാഹം, നിർജ്ജലീകരണം, വൃക്കയിലെ കല്ലുകൾ.
പേശികളേയും ബാധിക്കും:
പേശീബലക്കുറവ്, ക്ഷീണം, എല്ലുവേദന അല്ലെങ്കിൽ അസ്വസ്ഥത.
മാനസികമായ പ്രത്യാഘാതങ്ങൾ:
ആശയക്കുഴപ്പം, ക്ഷോഭം, ഉദാസീനത, വിഷാദം, ചിന്തകളിലെ അവ്യക്തത.
എന്താണ് പരിഹാരം?
സപ്ലിമെന്റുകൾ നിർത്തുക:
ഡോക്ടറുടെ നിർദേശപ്രകാരം എല്ലാ വൈറ്റമിൻ ഡി, ഉയർന്ന അളവിൽ കാൽസ്യം അടങ്ങിയ സപ്ലിമെൻ്കളും നിർത്തുക.
കാൽസ്യം കുറഞ്ഞ ഭക്ഷണക്രമം:
വൈദ്യോപദേശത്തോടെ കാൽസ്യം ധാരാളമായി അടങ്ങിയ ഭക്ഷണങ്ങൾ പരിമിതപ്പെടുത്തുക.
സൂര്യപ്രകാശം/UVB രശ്‌മികൾ ഏൽക്കുന്നത് പരിമിതപ്പെടുത്തുക:
ചർമ്മത്തിലെ വൈറ്റമിൻ ഡി ഉത്പാദനം കുറയ്ക്കുക.
ഗുരുതരമായ അവസ്ഥകളിൽ മരുന്ന് ഉപയോഗിക്കാം:
സൂര്യപ്രകാശം/UVB രശ്‌മികൾ ഏൽക്കുന്നത് പരിമിതപ്പെടുത്തുക:
ചർമ്മത്തിലെ വൈറ്റമിൻ ഡി ഉത്പാദനം കുറയ്ക്കുക.
ഗുരുതരമായ അവസ്ഥകളിൽ മരുന്ന് ഉപയോഗിക്കാം:
1. Corticosteroids- കാൽസ്യം ആഗിരണം ചെയ്യുന്നത് കുറയ്ക്കുന്നു.
2. Bisphosphonates- m കാൽസ്യം പുറത്തുവരുന്നത് തടയുന്നു.
3. Calcitonin- പെട്ടെന്നുണ്ടാകുന്ന ഹൈപ്പർകാൽസെമിയ ചികിത്സിക്കാൻ.
(ഈ ലേഖനം പൊതുവായ വിവരങ്ങൾക്കായാണ്. ഇത് വൈദ്യോപദേശത്തിനോ രോഗനിർണ്ണയത്തിനോ ചികിത്സയ്ക്കോ പകരമല്ല. ആരോഗ്യ പ്രശ്‌നങ്ങൾക്കോ ജീവിതശൈലി മാറ്റങ്ങൾക്കോ എപ്പോഴും ആരോഗ്യ വിദഗ്‌ധൻ്റെ ഉപദേശം തേടുക)
Courtesy: Mathrubhumi
