മാല പിടിച്ചുപറിച്ച സി.പി.എം കൗൺസിലർ പിടിയിൽ.

കൂത്തുപറമ്പ് (കണ്ണൂർ): സി.പി. എം നേതാവും കൂത്തുപറമ്പ് നഗ രസഭ കൗൺസിലറുമായ പി.പി. രാജേഷ്(48) വയോധികയുടെമാ ല കവർന്ന കേസിൽ അറസ്റ്റിൽ. നുഞ്ഞുമ്പായി വാർഡിലെ കൗ ൺസിലറായ രാജേഷ് സി.പി. എം ലോക്കൽ കമ്മിറ്റി അംഗവും കൂത്തുപറമ്പ് സഹകരണ ആശു പത്രി സെക്യൂരിറ്റി ജീവനക്കാരനുമാണ്. പാർട്ടിക്ക് നാണക്കേടാ യതോടെ, രാജേഷിനെ പ്രാഥമി ക അംഗത്വത്തിൽ നിന്ന് സി.പി.എം ജില്ലാകമ്മിറ്റി പുറത്താക്കി.

കഴിഞ്ഞ വ്യാഴാഴ്ച ഉ ച്ചയ്ക്ക് ഒന്നരയോടെയാ ണ് സംഭവം. ഹെൽമറ്റും ജാക്കറ്റും ധരിച്ച് ജൂപ്പിറ്റർ സ്കൂട്ടിയിലാണ് രാജേ ഷ് മോഷണത്തിന് എ ത്തിയത്. അടുക്കളയ്ക്ക് പു റത്തിരുന്ന് മീൻ മുറിക്കുക യായിരുന്ന കണിയാർക ന്ന് കുന്നുമ്മൽ ഹൗസിൽ പി.ജാ നകിയുടെ (77) മാല പിന്നിൽ നി ന്ന്പൊട്ടിച്ചെടുക്കുകയായിരുന്നു. ഇന്നലെ കൂത്തുപറമ്പിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. മാല പ്രതിയി ൽ നിന്ന് കണ്ടെടുത്തു. കുറ്റം സമ്മ തിച്ചതായും പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *