സപ്ലൈകോയിൽ
സ്ത്രീകൾക്ക് സ്പെഷ്യൽ 10% ഡിസ്കൗണ്ട്.

കൊച്ചി: സപ്ലൈകോ മാർക്കറ്റു കളിൽ സബ്‌സിഡിയില്ലാത്ത് ഉത്പന്നങ്ങൾ, എല്ലാ കിഴിവു കൾക്കും പുറമേ സ്ത്രീകൾക്ക് 10 ശതമാനം വിലക്കുറവിൽ ലഭി ക്കും. 1,000 രൂപയ്ക്ക് സാധനം വാങ്ങിയാൽ 100 രൂപയോളം കുറയും. കേരളപ്പിറവിദിനം മുത ൽ പ്രാബല്യത്തിൽ വരുമെന്ന് സിവിൽ സപ്ലൈസ് മന്ത്രി ജി. ആർ.അനിൽ പറഞ്ഞു. എല്ലാഉ പഭോക്താക്കൾക്കും പ്രിവിലേ ജ്‌കാർഡുകൾ വഴി കൂടുതൽ ആ നുകൂല്യങ്ങൾ ലഭ്യമാക്കാനും പ ദ്ധതിയുണ്ട്. ഒരു വർഷമായി ന ടന്നുവന്ന സപ്ലൈകോയുടെ സു വർണജൂബിലി ആഘോഷങ്ങ ളുടെ സമാപന ചടങ്ങ് ബോൾ ഗാട്ടിയിൽ ഉദ്ഘാടനം ചെയ്യു കയായിരുന്നു മന്ത്രി.

നവംബർ ഒന്നുമുതൽ 140 നിയോജക മണ്ഡലങ്ങളിലും സഞ്ചരിക്കുന്ന സൂപ്പർമാർക്കറ്റു കൾ ആരംഭിക്കുന്നത് ഉൾപ്പെ ടെ പ്രതിമാസം 250 കോടി രൂ പ വിറ്റുവരവ് ലക്ഷ്യമിട്ടുള്ള പ്ര വർത്തനങ്ങൾക്ക്സപ്ലൈകോ തുടക്കം കുറിക്കും.

ജി.എസ്.ടി പുനഃക്രമീകരണം വഴിയുള്ള വിലക്കുറവിൻ്റെ ആനുകൂല്യം പൂർണതോതിൽ ഉപഭോക്താക്കൾക്ക് കൈമാറിയിട്ടുണ്ട്. സപ്ലൈകോയുടെ ശബരി ഉത്പന്നങ്ങൾ മറ്റു വില്ല നശാലകളിലും വിപണനംത്തുമെന്ന് മന്ത്രി പറഞ്ഞു.

ഉദ്ഘാടന ചടങ്ങിൽ കെ. എൻ.ഉണ്ണികൃഷ്ണൻ എം.എൽ. എഅദ്ധ്യക്ഷതവഹിച്ചു.സി.ഇ.ഒ വി.എം.ജയകൃഷ്ണൻ സപ്ലൈകോ യുടെ ഭാവി പരിപാടികൾ അട നടച്ചു. മുൻ മാനേജിംഗ് ഡയറക്ടർമാരായ ജിജി തോംസൺ, എം.എ സ്. ജയ, പി.എം.അലി അസ്ഗ ർപാഷ, ഡോ. സഞ്ജീബ്പട്ജോ ഷി, ഡോ. ശ്രീറാം വെങ്കിട്ടരാമ ൻ തുടങ്ങിയവർ സംസാരിച്ചു. സ പ്ലൈകോ മുൻ മാനേജിംഗ് ഡയ റക്ടർമാരെയും മുൻ ജനറൽ മാനേജർമാരെയും ആദരിച്ചു.

ഉദ്ഘാടന ചടങ്ങിൽ കെ. എൻ.ഉണ്ണികൃഷ്ണൻ എം.എൽ. എഅദ്ധ്യക്ഷതവഹിച്ചു.സി.ഇ.ഒ വി.എം.ജയകൃഷ്ണൻ സപ്ലൈകോ യുടെ ഭാവി പരിപാടികൾ അടങ്ങിയ ‘വിഷൻ 30’ അവതരിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *