പത്തനംതിട്ട: ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സുപ്രീം കോടതി വിധി തെറ്റായിരുന്നുവെന്ന് മുൻ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ. യുവതീ പ്രവേശം അടഞ്ഞ അധ്യായമാണെന്നും അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
കേരളത്തിലെയും രാജ്യത്തെയും അയ്യപ്പഭക്തർ വിധിക്ക് എതിരാണെന്ന് സുപ്രീംകോടതിയ്ക്ക് തന്നെ ബോധ്യമായി. സർക്കാർ സുപ്രീം കോടതിയുടെ വിധി മാനിച്ചു. ജനകീയ വികാരം എന്തെന്ന് മനസ്സിലായപ്പോൾ അതിൽ നിന്ന് പിൻമാറി. ഇതെക്കുറിച്ച് കൂടുതൽ സംസാരിക്കേണ്ടതില്ല- കടകംപള്ളി പറഞ്ഞു.
