ചണ്ഡീഗഢ്: ഹരിയാണയിൽ വലിയ തോതിലുള്ള വോട്ടർ തട്ടിപ്പ് നടന്നതായുള്ള കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണത്തിൽ പുതിയ വഴിത്തിരിവ്. ഒരു ബ്രസീലിയൻ മോഡലിൻ്റെ ഫോട്ടോ ഒന്നിലധികം വോട്ടർ കാർഡുകളിൽ പ്രത്യക്ഷപ്പെട്ടു എന്ന വിവാദത്തിന്റെ ഭാഗമായി രാഹുൽ പ്രദർശിപ്പിച്ച വോട്ടർ ഐഡികളിൽ ഒന്നിൻ്റെ ഉടമയായ സ്ത്രീ കള്ളവോട്ട് നടന്നു എന്ന ആരോപണം നിഷേധിച്ചു.
ബ്രസീലിയൻ മോഡലിനോട് സാമ്യമുള്ള ചിത്രം പതിച്ചതെന്ന് ആരോപിക്കപ്പെടുന്ന ഇലക്ടറൽ കാർഡുള്ള സ്ത്രീകളിലൊരാളായ പിങ്കി ജുഗീന്ദർ കൗശിക് ആണ് തനിക്കെതിരായ ആരോപണങ്ങൾ നിഷേധിച്ചത്. ‘വോട്ട് മോഷണം’ എന്ന വാദം അടിസ്ഥാനരഹിതമാണെന്നും തന്റെ വോട്ട് താൻ തന്നെയാണ് ചെയ്‌തതെന്നും യുവതി ഇന്ത്യാ ടുഡേയോട് പറഞ്ഞു. തന്റെ വോട്ടർ ഐഡിയിലെ ഫോട്ടോയിൽ നേരത്തേ തന്നെ പിശകുണ്ടായിരുന്നുവെന്നും ഇതിനെക്കുറിച്ച് പരാതിപ്പെട്ടിട്ടും തിരുത്തിയ കാർഡ് ഇതുവരെയും ലഭിച്ചിട്ടില്ലെന്നും പിങ്കി പറഞ്ഞു.
‘2024-ൽ ഞാൻ നേരിട്ടുപോയാണ് വോട്ട് ചെയ്തത്. ഇവിടെ വോട്ട് മോഷണമൊന്നും നടന്നിട്ടില്ല. ആദ്യം ലഭിച്ച വോട്ടർകാർഡിൽ ചിത്രം മാറിപ്പോയിരുന്നു. എൻ് ഗ്രാമത്തിലെ തന്നെ മറ്റൊരു സ്ത്രീയുടെ ചിത്രമായിരുന്നു
‘തെറ്റ് ബിഎൽഒയുടെയോ തിരഞ്ഞെടുപ്പ് ഓഫീസിന്റെയോ ഭാഗത്തായിരിക്കണം. അതെങ്ങനെ എൻ്റെ തെറ്റാകും? ഈ തെറ്റ് ആദ്യമായി സംഭവിച്ചപ്പോൾ തന്നെ ഞങ്ങൾ തിരുത്താൻ ആവശ്യപ്പെട്ടിരുന്നു.’ പിങ്കി പറഞ്ഞു. പിങ്കി നേരിട്ടാണ് വോട്ട് ചെയ്തതെന്നും അതുകൊണ്ടുതന്നെ തെറ്റ് തങ്ങളുടെ ഭാഗത്തല്ല എന്നും അവരുടെ ഭർതൃസഹോദരനും തറപ്പിച്ച് പറയുന്നു.
ഇതേ മോഡലിൻ്റെ ഫോട്ടോയുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന മറ്റൊരു സ്ത്രീയായ മുനീഷ് ദേവിയുടെ ഭർതൃസഹോദരനും മുന്നോട്ടുവന്നു. മുനീഷ് ദേവി ഇപ്പോൾ സോനിപത്തിലാണ് താമസിക്കുന്നതെങ്കിലും, അവർ കുടുംബമായി മക്രോലി ഗ്രാമത്തിലെ അവരുടെ തറവാട്ടു വീട്ടിൽ നിന്നാണ് വോട്ട് cheയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.
അവരുടെ തറവാട്ടു വീട്ടിൽ നിന്നാണ് വോട്ട് ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.
‘ഇന്ന് എനിക്ക് തിരഞ്ഞെടുപ്പ് ഓഫീസിൽ നിന്ന് ഒരു ഫോൺ കോൾ വന്നു; അവർ മുനീഷിന്റെ വോട്ടർ കാർഡ് അയക്കാൻ ആവശ്യപ്പെട്ടു, ഞാൻ അത് അയച്ചിട്ടുണ്ട്. ഞാൻ എന്റെ അമ്മയെയും നാത്തൂനെയും ഒരുമിച്ചാണ് വോട്ട് ചെയ്യിക്കാൻ കൊണ്ടുവന്നത്. 2024-ലെ തിരഞ്ഞെടുപ്പിൽ അവർ സ്വന്തമായാണ് വോട്ട് ചെയ്തത്. അല്ലാതെ വോട്ട് മോഷണമൊന്നും നടന്നിട്ടില്ല. ഞങ്ങളുടെ കുടുംബം വോട്ട് വിറ്റിട്ടില്ല. തെറ്റ് ഡാറ്റാ ഓപ്പറേറ്റർമാരുടേതാണ്, ഞങ്ങളുടേതല്ല.’ അയാൾ പറഞ്ഞു.
