പോപ്പുലർ ഫ്രണ്ട്: മഞ്ചേരി ഗ്രീൻ വാലി അടക്കം 7 ജില്ലകളിൽ 67 കോടിയുടെ സ്വത്തുക്കൾ ED കണ്ടുകെട്ടി.

ഇതോടെ എസ്ഡിപിഐ എന്ന പാർട്ടിയെ നിയന്ത്രിച്ചിരുന്ന പോപ്പുലർ ഫ്രണ്ട് എന്ന നിരോധിത സംഘടനയുടെ 131 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി എന്ന് ED അറിയിച്ചു

പോപ്പുലർ ഫ്രണ്ടിനെതിരെ വീണ്ടും നടപടി കടുപ്പിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. മഞ്ചേരി ഗ്രീൻ വാലി അടക്കം 7 ജില്ലകളിൽ 67 കോടിയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി. പന്തളത്തെ എജുക്കേഷൻ ആൻഡ് കൾച്ചർ ട്രസ്റ്റ്, വയനാട്ടിലെ ഇസ്ലാമിക് സെന്‍റര്‍ ട്രസ്റ്റ്, ആലുവയിലെ പെരിയാർവാലി ചാരിറ്റബിൾ ട്രസ്റ്റ്, പാലക്കാട് വള്ളുവനാടൻ ട്രസ്റ്റ്, ആലപ്പുഴ സോഷ്യൽ കൾച്ചറൽ & എഡ്യൂക്കേഷൻ ട്രസ്റ്റ്,  മലപ്പുറം പൂവഞ്ചിന ഹരിതം ഫൗണ്ടേഷൻ അടക്കമുള്ള സ്വത്തുക്കളാണ് കണ്ടു കെട്ടിയത്. തിരുവനന്തപുരത്തെ എസ്ഡിപിഐയുടെ ഭൂമിയും കണ്ടുകെട്ടിയവയിൽ ഉൾപ്പെടുന്നു. ഇതോടെ എസ്ഡിപിഐ എന്ന പാർട്ടിയെ നിയന്ത്രിച്ചിരുന്ന പോപ്പുലർ ഫ്രണ്ട് എന്ന നിരോധിത സംഘടനയുടെ 131 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി എന്ന് ഇഡി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *