
ന്യൂഡൽഹി: ചരക്കു സേവന നികുതി (ജി.എസ്.ടി) സ്ലാബുകൾ നാലിൽ നിന്ന് രണ്ടായി കുറയ്ക്കാൻ തീ രുമാനിച്ചു.
ഇതോടെ എല്ലാ മരുന്നുകളുടെയും ജി.എസ്.ടി അഞ്ച് ശതമാ നമായി കുറയും. നിത്യോപയോഗ സാധനങ്ങളുടെ വിലയും കുറയും. സ്ലാബുകൾ കുറയ്ക്കണമെന്ന നിർദ്ദേശം 56-ാമത് ജി.എസ്.ടി കൗൺസിൽ യോഗം അംഗീകരിച്ചതായി കേന്ദ്രധനമന്ത്രി നിർമ്മല സീ താരാമൻ അറിയിച്ചു. സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽ വരും.
വരുമാനം കുറയുന്നതിനാൽ നഷ്ടപരിഹാരം വേണമെന്ന് കേരളം ആവശ്യപ്പെട്ടു.
ഇക്കാര്യം ഹിമാചൽപ്രദേശ്, കർണാടക, ജാർഖണ്ഡ്, പഞ്ചാബ്, തമിഴ്‌നാട്, ജമ്മുകാശ്മീർ, തെലങ്കാന, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളും ഉന്നയിച്ചു.
നിലവി ലെ 12%, 28% സ്ലാബുകൾ നിറു ത്തലാക്കാനും 5%, 18% നിരക്കു കൾ തുടരാനുമാണ് തീരുമാനം. 12 ശതമാനം ജി.എസ്.ടിയുള്ള 99 ശതമാനം ഉത്പന്നങ്ങളുടെയും നികുതി അഞ്ച് ശതമാനമായി കുറയും. 28 ശതമാനം നികുതിയുള്ള 90 ശതമാനം ഉത്പന്നങ്ങളുടെ നികുതി 18 ശതമാനമാകും.
ആഡംബര ഉത്പന്നങ്ങൾ, ലഹരിവസ്തുക്കൾ, പുകയില ഉത്പ ന്നങ്ങൾ എന്നിവയ്ക്ക് 40 % ജി. എസ്.ടി ഏർപ്പെടുത്തും.
നികുതി കുറയുന്നതോടെ, ആഭ്യന്തര വിപണിയിൽ കൂടുതൽ ഉത്‌പന്നങ്ങൾ വിറ്റഴിക്കാമെന്നും യു.എസിൻ്റെ 50% ഇറക്കുമതി തീരുവ സൃഷ്ടിക്കുന്ന പ്രതിസന്ധി മറികടക്കാമെന്നും സർക്കാർ കരു തുന്നു. നിലവിൽ 12 ശതമാനം നികുതിക്ക് കീഴിലുള്ള ഏകദേശം 99 ശതമാനം ഇനങ്ങളും 5 ശതമാന ത്തിലേക്കും 28 ശതമാനം നികുതി ചുമത്തുന്ന 90 ശതമാനം സാ ധനങ്ങളും 18 ശതമാനം വിഭാഗ ത്തിലേക്കും മാറും.
വിവിധ നിരക്കുകളിലാ യിവ്യാപിച്ചുകിടക്കുന്ന എല്ലാ ഭക്ഷ്യവസ്തുക്കൾക്കും തുണിത്തരങ്ങൾക്കും 5% നികുതി വന്നേക്കും.
ആരോഗ്യ ഇൻഷ്വറൻസ് പ്രീമിയത്തിനും ജീവൻ രക്ഷാ മരുന്നുകൾക്കുമുള്ള ജി.എസ്.ടി ഒഴിവാക്കും.
വലിയ കാറുകൾ അടക്കം ആഡംബര വസ്തുക്കൾക്ക് 40% നികുതി.
5 ശതമാനത്തിലേക്ക് വന്നവ
മരുന്നുകൾ, ശസ്ത്രക്രിയാ ഉപകര ണങ്ങൾ, ബാൻഡേജ്, ഗ്ലൂക്കോ മീറ്റർ, ഹോട്ടൽ അക്കോമഡേ ഷൻസർവീസസ്, ജിം, സലൂൺ, യോഗ സെന്റർ, പാക്കേജ്ഡ് ള ജിയ, സോസ്, പാസ്ത, ഇൻസ്റ്റ ന്നൂഡിൽസ്, ചോക്കേറ്റ്, കോ ഫി, ശീതികരിച്ച മാംസം, കോ ൺഫ്ലേക്സ‌്, ബട്ടർ, നെയ്യ്, ട്രാ കർ, കൃഷിക്കുള്ള മെഷീനുകൾ.
28% നിന്ന് 18%
എ.സി. വാഷിംഗ് മെഷീൻ, ടി. വി, സിമന്റ്. 1200 സിസി വരെയു ള്ള ചെറുകാറുകൾ, 350 സിസി വരെയുള്ള ഇരുചക്രവാഹനങ്ങ ൾ, ഓട്ടോറിക്ഷ, ആംബുലൻസ്,
18% ആ നിന്ന് 5%
2500 രൂപ വരെ വിലയുള്ള തു ണിത്തരങ്ങളും ചെരുപ്പുകളും, ടു ത്ത്പേസ്റ്റ്,സോഷ്-ഷാനു കോ ൺഫ്ലേക്സ്, പേസ്ട്രി, ബിസ്ക്ക റ്റ്, ഐസ്‌ക്രീം, മിനറൽ വാട്ടർ.
സെസ് ഒഴിവായേക്കും
: സെസ് സംവിധാനം ഇല്ലാ താക്കാൻ സാധ്യത.
ലോട്ടറിക്ക് 40% ജി.എസ്.ടി
ലോട്ടറിയുടെ ജി.എസ്.ടി 28 ശതമാനത്തിൽ നിന്ന് 40 ശത മാനമാക്കി. ഇത് കേരളത്തിന് വലിയ തിരിച്ചടിയാണ്. വിഷ യം ധനമന്ത്രി കെ.എൻ. ബാ ലഗോപാൽകേന്ദ്രത്തിന്റെശ്ര ദ്ധയിൽപ്പെട്ടത്തിയിരുന്നു. കേ രളത്തിൽ അഞ്ചലക്ഷത്തോളം പേരാണ് ലോട്ടറിയിലൂടെ ഉപജീവനം നടത്തുന്നത്. ജി. എസ്.ടി നികുതി ഏകീകരണ വുമായി ബന്ധപ്പെട്ട സംസ്ഥാ നങ്ങളുടെ വരുമാനനഷ്ടം കേ ന്ദ്രസർക്കാർ നികത്തണമെ ന്ന് കേരളം അടക്കം ആവശ്യ പ്പെട്ടെങ്കിലും തീരുമാനമായില്ല.
രജിസ്ട്രേഷൻ മൂന്ന് ദിവസത്തിനുള്ളിൽ
എം.എസ്.എം.ഇ. സ്റ്റാർട്ടപ്പ കൾ എന്നിവയുടെ രജിസ്ട്രേ ഷൻ സമയം 30 ദിവസത്തി ൽ നിന്ന് മൂന്ന് ദിവസമായി റയ്ക്കാനും കയറ്റുമതിക്കാർക്ക് ഓട്ടോമേറ്റഡ് ജി.എസ്. ടി റീഫണ്ട് ഏർപ്പെടുത്താനുമു ള്ള നിർദ്ദേശങ്ങൾക്കയോഗം അംഗീകാരം നൽകിയതായി സൂചന.
